സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്... #Accident_News

കോഴിക്കോട് : കോരപ്പുഴ പാലത്തിന് സമീപം ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെയായതിനാൽ പരുക്കേറ്റവരിൽ വിദ്യാർഥികളുമുണ്ട്.

ഇടിയുടെ ആഘാതത്തില്‍ ടിപ്പർ ലോറിയും മറഞ്ഞു. അമിത വേഗമാണ് അപകടത്തിനിടയാക്കിയത്. മഴ പെയ്യുന്നതിനാല്‍ റോഡിലെ തെന്നലും കാരണമായി.
MALAYORAM NEWS is licensed under CC BY 4.0