#Snoring_Problem_Remedy_Treatment : കൂർക്കം വലി നിങ്ങളുടെയോ നിങ്ങളുടെ ബന്ധുക്കളുടെയോ ഉറക്കം കെടുത്തുന്നുവോ ? ചികിത്സകൾ കൊണ്ട് പരിഹാരമില്ലെന്നു കരുതി വിഷമിച്ചിരിക്കുകയാണോ ? കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ സ്ലീപ്പ് സ്റ്റഡി ലാബിന് തുടക്കം, ഇനി കൂർക്കം വലിയ്ക്ക് വിദഗ്ദ്ധ ചികിത്സയ്ക്കൊപ്പം ശാശ്വത പരിഹാരവും...

കോഴിക്കോട് : കൂർക്കം വലി, ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇ.എൻ.ടി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ വിദഗ്ദ്ധ പഠനത്തിനൊപ്പം ശാശ്വത പരിഹാരത്തിനുള്ള ചികിത്സയും ഉറപ്പു വരുത്തുന്ന സ്റ്റാർകെയർ സ്ലീപ്പ് സ്റ്റഡി ലാബിന് തുടക്കമായി.
2023 ഫിബ്രവരി 8 രാവിലെ 10:30 ന് നടന്ന ചടങ്ങിൽ കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ പി.ആർ സുമേഷ് ലാബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കൂർക്കംവലിയും ഉറക്കക്കുറവ് കൊണ്ടുണ്ടാകുന്ന അശ്രദ്ധമായ ഡ്രൈവിംഗും റോഡപകടങ്ങളിൽ പ്രധാനകാരണമാണെന്നതിനാൽ സ്ലീപ്പ് സ്റ്റഡി എന്ന സങ്കേതത്തിന് പ്രാധാന്യമേറെയാണ് എന്ന് ഉദ്ഘാടനശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു. ഉറക്കത്തിനിടെയിലെ ശ്വസന പ്രവർത്തനം, ഓക്സിജന്റെ ലഭ്യത, ഹൃദയമിടിപ്പ് കൂടാതെ തലച്ചോറിന്റെയും പേശികളുടെയും പ്രവർത്തനം, കാലുകളുടെയും ശരീരത്തിന്റെയും ചലനം തുടങ്ങി കൂടുതൽ ആഴത്തിലുള്ള മറ്റു വിവരങ്ങളും രേഖപ്പെടുത്തുന്ന സ്ലീപ്പ് സ്റ്റഡി ലാബുകളാണ് സ്റ്റാർകെയറിൽ സജ്ജമായിരിക്കുന്നത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ കുട്ടികളിലും മുതിർന്നവരിലും കൂടുതൽ ഫലപ്രദവും ശാശ്വത പരിഹാരത്തിനുതകുന്നതുമാണെന്നും ഇ.എൻ.ടി വിഭാഗം സർജൻമാരായ ഡോ. മുനീർ എം.കെ, ഡോ. അജു രവീന്ദ്രൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്റ്റാർകെയർ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുള്ള ചെറയ്ക്കാട്ട്, സി.ഇ.ഒ സത്യ, ഡോ. ഫവാസ് (ഡെപ്യൂട്ടി മെഡി. ഡയറക്ടർ), വൈശാഖ് സുരേഷ് (മാർക്കറ്റിംഗ്), ശ്രീരാഗ് എം.കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.