#Kozhikode : ഉള്‍വലിഞ്ഞ കടല്‍ പൂര്‍വസ്ഥിതിയിലേക്ക് വന്നുതുടങ്ങി

നൈനാം വളപ്പിൽ ഉൾവലിഞ്ഞ കടൽ സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങി. വെള്ളം വളരെ പതുക്കെയാണ് വരുന്നത്. തിര മാലകളില്ല.
  ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കടൽ പിൻവാങ്ങിയത് . 24 മണിക്കൂർ കഴിഞ്ഞിട്ടും പൂർവ സ്ഥിതിയിൽ ആയില്ല . അപൂർവമായ പ്രതിഭാസം കാണാൻ നിരവധി പേരാണ് ഇവിടെയെത്തിയത്.
  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാകാം കാരണമെന്നുമാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം.
  കടലിൽ ഉൾവലിഞ്ഞ ഭാഗത്ത് ചെളി അടിഞ്ഞു കൂടിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് ഇല്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
MALAYORAM NEWS is licensed under CC BY 4.0