• ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ പുറങ്കടലില്‍ വെച്ച് തീപിടിച്ച
ചരക്കുകപ്പലില്‍ രക്ഷാദൗത്യം തുടരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെയും
നാവികസേനയുടെയും കപ്പലുകളാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്.
• കെനിയയില്‍ ടൂറിസ്റ്റം സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍
മരിച്ചവരില്‍ അഞ്ച് പേര്‍ മലയാളികള്‍. അപകടത്തില്‍ ആറ് പേരാണ് ആകെ
മരിച്ചത്. പാലക്കാട്, പത്തനംതിട്ട സ്വദേശികളാണ് മരിച്ചത്.
• പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹര്‍ജി. വയനാട് ലോക്‌സഭ
തെരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസാണ് ഹര്‍ജി സമര്‍പ്പിച്ചത്.
• വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയും സംഘവും ബുധനാഴ്‌ച
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിക്കും. ഫ്ലോറിഡയിലെ നാസ
കെന്നഡി സ്‌പേയ്‌സ് സെന്ററിൽനിന്ന് വൈകിട്ട് 5.30നാണ് വിക്ഷേപണം.
• ഗാസയിലേക്ക് സഹായവുമായി പോയ ‘മഡ്‌ലിൻ’ കപ്പൽ തടഞ്ഞ് ഇസ്രയേൽ
കസ്റ്റഡിയിലെടുത്ത സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ
നാടുകടത്തി.
• ഈ വര്‍ഷം ഇന്ത്യയിലെ ജനസംഖ്യ 146 കോടി കടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്.
രാജ്യത്തിന്റെ ആകെ പ്രത്യുല്പാദന നിരക്ക് ഇടിഞ്ഞതായും യുഎന്‍ ഏജൻസിയായ
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷൻ റിപ്പോര്‍ട്ടില്‍ പറയുന്നു.
• ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഐസിസി ഹാൾ ഓഫ് ഫെയ്മിൽ. 2020ല്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച്
വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഐസിസി ആദരം. ഹാള്‍ ഓഫ് ഫെയ്മില്‍ ഇടംപിടിക്കുന്ന
11-ാമത്തെ ഇന്ത്യന്‍ താരമാണ് ധോണി.