• മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. അമിത്
ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി, നിർമല സീതാരാമൻ, ജയശങ്കർ, അശ്വിനി
വൈഷ്ണവ് എന്നിവര്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ വഹിക്കും.
• സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനം കേരള ചെറുകിട വ്യവസായ വികസന കോർപറേഷൻ (സിഡ്‌കോ) കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടിയുടെ വിറ്റുവരവും 1.41 കോടി പ്രവർത്തനലാഭവും നേടി.
• ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക്
സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മറാത് വാഡയ്ക്കു
മുകളിലായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ഇതിന്‍റെ ഫലമായി, കേരളത്തിൽ
വരുന്ന ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോടും കൂടിയ മിതമായ
മഴയ്ക്കാണ് സാധ്യത.
• വിവിധ കലാമേഖലകളിൽ അനിഷേധ്യമായ സംഭാവനകൾ നൽകിയ കലാപ്രതിഭകൾക്കുള്ള 2023ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
• യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾക്കു പിന്നാലെ ഫ്രാൻസിൽ പാർലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പുതിയ തെരഞ്ഞെടുപ്പ് തിയ്യതികളും പ്രഖ്യാപിച്ചു.
• ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി
എം പി. ജോർജ് കുര്യൻ ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ
സഹമന്ത്രി ചുമതല വഹിക്കും.
• ഹാട്രിക്ക് ജയവുമായി ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് ഉറപ്പിച്ച ആദ്യ
ടീമായി സൗത്ത് ആഫ്രിക്ക. ഗ്രൂപ്പ് ഡിയിലെ മല്‍സരത്തില്‍ ബംഗ്ലാദേശിനോട്
നാല് റണ്‍സിനായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം.
• ഫോണ്‍ വിളികള്‍ കൂടുതല്‍ യഥാര്‍ത്ഥമെന്നോണം അനുഭവപ്പെടുന്ന പുതിയ സാങ്കേതിക വിദ്യയായ 'ഇമ്മേഴ്‌സീവ് ഓഡിയോ ആന്റ് വീഡിയോ' യാഥാർത്ഥ്യമാക്കി നോക്കിയ.
• കാലിക്കറ്റ്
സർവകലാശാല വിദ്യാർഥി യൂണിയൻ പിടിച്ചെടുത്ത് കെഎസ്‍യു - എംഎസ്എഫ് മുന്നണിയായ
യുഡിഎസ്എഫ്. മുഴുവൻ ജനറൽ സീറ്റുകളിലും യുഡിഎസ്എഫിനാണ് വിജയം.
• മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് ശേഷം ആദ്യം ഒപ്പിട്ടത് പിഎം കിസാൻ പദ്ധതിക്ക്
കീഴിലെ പതിനേഴാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് നൽകുന്ന ഫയലിൽ.