• പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. ഷൂട്ടിംഗിൽ മനു ഭാക്കറിന്
വെങ്കലം. 2217 പോയിന്റ് നേടിയാണ് മനു ഭാക്കർ മൂന്നാം സ്ഥാനത്ത് എത്തിയത്.
• അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തിവയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍
പുറത്തുവരുന്നതിനിടയില്‍ തിരച്ചിൽ തുടരണമെന്ന് നിർദ്ദേശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്
കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
• എസ്‌സിഇആർടിയുടെ പാഠപുസ്‌തകങ്ങളിൽ പരിസര ശുചിത്വവും മാലിന്യ സംസ്കരണത്തിൻ്റെ പ്രാധാന്യവും ഉൾപ്പെടുത്തി പരിഷ്‌കരിച്ചു.
• 21 പേരുടെ മരണത്തിനിടയാക്കി കടലിന്റെ ആഴങ്ങളിലമര്‍ന്ന കപ്പല്‍ 55
വര്‍ഷത്തിന് ശേഷം കണ്ടെത്തി ഓസ്‌ട്രേലിയ.
• പാരിസ് ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി വി സിന്ധുവിന്
വിജയത്തുടക്കം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മാലിദ്വീപിൻ്റെ
ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ വിജയം സിന്ധു ഉറപ്പിച്ചു.
• ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ‍്‍സി (മെഡിറ്ററേനിയൻ
ഷിപ്പിങ്ങ് കമ്പനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നതായി മന്ത്രി പി
രാജീവ്.
• മഴ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം
ഓവര്‍ പുനര്‍നിശ്ചയിച്ച മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയ്‌ക്കെതിരേ
ഇന്ത്യക്ക് ജയം. പരമ്പരയിലെ രണ്ടാം ജയമാണിത്.