July 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
July 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 09 ജൂലൈ 2025 | #NewsHeadlines

• കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ രാത്രി 12 മണി മുതൽ ഇന്ന് രാത്രി 12 മണി വരെയാണ് പണിമുടക്ക്.

• പത്തനംതിട്ട കോന്നി പയ്യനാമണ്‍ പാറമട അപകടത്തിൽപെട്ട രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ബീഹാർ സ്വദേശി അജയ് റായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

• മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ (എം) നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ.

• കേരള പൊതുമരാമത്ത് വകുപ്പിന്റെ വെബ് അധിഷ്ഠിത റോഡ് മാനേജ്‌മെന്റ് സംവിധാനത്തിനായി തയ്യാറാക്കിയ ഐറോഡ്‌സ് സോഫ്‌റ്റ്‍വേറിന് ഇന്റർനാഷണൽ റോഡ് ഫെഡറേഷന്റെ 2025ലെ ഗ്ലോബൽ റോഡ് അച്ചീവ്‌മെന്റ് പുരസ്കാരം.

• ഇന്ത്യയില്‍ മാധ്യമ സെന്‍സര്‍ഷിപ്പുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും സാമൂഹികമാധ്യമമായ ‘എക്സ്’. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് റോയിട്ടേഴ്‌സിന്റെ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതെന്നും എക്സ് പങ്കുവച്ച കുറിപ്പിലുണ്ട്.

• ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ അവസാനഘട്ടത്തിലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൌസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

• യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ കൗൺസിൽ. ഇന്ന് യെമനിൽ എത്തുന്ന മുനുഷ്യാവകാശ പ്രവർത്തകൻ സാമൂവൽ ജെറോം, കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബു മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും.

• ബംഗളുരുവിൽ ജയിലിൽ കഴിയുന്ന കുറ്റവാളി തടിയന്റവിട നസീറിന് സഹായം ചെയ്ത ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ് ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 09 ജൂലൈ 2024 - #NewsHeadlinesToday

• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയൽ റണ്ണിനായി സജ്ജമായി. ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്ത് നങ്കൂരമിടും.

• രാജ്യത്ത് പല സംസ്ഥാനങ്ങളിലും മഴയും മഴക്കെടുതികളും അതിരൂക്ഷം. അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. 24 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്.

• ജമ്മു കശ്മീരിലെ കത്വവയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ എണ്ണം 5 ആയി. ആറ് സൈനികർക്ക് പരിക്കേറ്റു.

• കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ കെ സ്‌മാർട്ടിലേക്ക്‌ മാറ്റുന്നതിന്‌ കുടുംബശ്രീയെ പ്രയോജനപ്പെടുത്താൻ ആലോചന.

• കേബിൾ ടിവി സേവനങ്ങളുടെ നിരക്ക്‌ തീരുമാനിക്കാൻ ഏർപ്പെടുത്തിയ പരിധി പിൻവലിച്ച്‌ കേന്ദ്രസർക്കാർ. നാല്‌ വർഷം മുമ്പ്‌ ഏർപ്പെടുത്തിയ നെറ്റ്‌വർക്ക്‌ കപ്പാസിറ്റി സീലിങ്‌ ഒഴിവാക്കി.

• അടുത്ത അഞ്ചുദിവസം രാജ്യത്ത്‌ പലയിടത്തും അതിതീവ്ര മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌.

• പ്ലസ്‌ വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർ ചൊവ്വ വൈകിട്ട്‌ നാലിനകം സ്ഥിരപ്രവേശനം  നേടണം.

• പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന റഷ്യാ സന്ദർശനം തിങ്കളാഴ്‌ച ആരംഭിച്ചു. ഊർജ-പ്രതിരോധ-വിപണി മേഖലകളിൽ ഉഭയകക്ഷി ബന്ധം ദൃഡപ്പെടുത്താൻ ലക്ഷ്യമിട്ടാണ്‌ സന്ദർശനം.

• ജൂണ്‍ മാസത്തിലും അനുഭവപ്പെട്ടത് റെക്കോഡ് ചൂട്. കഴിഞ്ഞ മാസം അഞ്ച് ഭൂഖണ്ഡങ്ങളിലായി കോടിക്കണക്കിന് ആളുകള്‍ ഉഷ്ണതരംഗത്തിന്റെ ഭവിഷ്യത്ത് അനുഭവിച്ചതായി യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ ഏജൻസി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0