ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 09 ജൂലൈ 2024 - #NewsHeadlinesToday

• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയൽ റണ്ണിനായി സജ്ജമായി. ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്ത് നങ്കൂരമിടും.

• രാജ്യത്ത് പല സംസ്ഥാനങ്ങളിലും മഴയും മഴക്കെടുതികളും അതിരൂക്ഷം. അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. 24 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്.

• ജമ്മു കശ്മീരിലെ കത്വവയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ എണ്ണം 5 ആയി. ആറ് സൈനികർക്ക് പരിക്കേറ്റു.

• കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ കെ സ്‌മാർട്ടിലേക്ക്‌ മാറ്റുന്നതിന്‌ കുടുംബശ്രീയെ പ്രയോജനപ്പെടുത്താൻ ആലോചന.

• കേബിൾ ടിവി സേവനങ്ങളുടെ നിരക്ക്‌ തീരുമാനിക്കാൻ ഏർപ്പെടുത്തിയ പരിധി പിൻവലിച്ച്‌ കേന്ദ്രസർക്കാർ. നാല്‌ വർഷം മുമ്പ്‌ ഏർപ്പെടുത്തിയ നെറ്റ്‌വർക്ക്‌ കപ്പാസിറ്റി സീലിങ്‌ ഒഴിവാക്കി.

• അടുത്ത അഞ്ചുദിവസം രാജ്യത്ത്‌ പലയിടത്തും അതിതീവ്ര മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌.

• പ്ലസ്‌ വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർ ചൊവ്വ വൈകിട്ട്‌ നാലിനകം സ്ഥിരപ്രവേശനം  നേടണം.

• പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന റഷ്യാ സന്ദർശനം തിങ്കളാഴ്‌ച ആരംഭിച്ചു. ഊർജ-പ്രതിരോധ-വിപണി മേഖലകളിൽ ഉഭയകക്ഷി ബന്ധം ദൃഡപ്പെടുത്താൻ ലക്ഷ്യമിട്ടാണ്‌ സന്ദർശനം.

• ജൂണ്‍ മാസത്തിലും അനുഭവപ്പെട്ടത് റെക്കോഡ് ചൂട്. കഴിഞ്ഞ മാസം അഞ്ച് ഭൂഖണ്ഡങ്ങളിലായി കോടിക്കണക്കിന് ആളുകള്‍ ഉഷ്ണതരംഗത്തിന്റെ ഭവിഷ്യത്ത് അനുഭവിച്ചതായി യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ ഏജൻസി.

MALAYORAM NEWS is licensed under CC BY 4.0