• പത്തനംതിട്ട കോന്നി പയ്യനാമണ്‍ പാറമട അപകടത്തിൽപെട്ട രണ്ടാമത്തെയാളുടെ
മൃതദേഹം കണ്ടെത്തി. ബീഹാർ സ്വദേശി അജയ് റായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
• മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ (എം) നേതാവുമായ വി എസ് അച്യുതാനന്ദന്റെ
ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ.
• കേരള പൊതുമരാമത്ത് വകുപ്പിന്റെ വെബ് അധിഷ്ഠിത റോഡ് മാനേജ്‌മെന്റ്
സംവിധാനത്തിനായി തയ്യാറാക്കിയ ഐറോഡ്‌സ് സോഫ്‌റ്റ്‍വേറിന് ഇന്റർനാഷണൽ റോഡ്
ഫെഡറേഷന്റെ 2025ലെ ഗ്ലോബൽ റോഡ് അച്ചീവ്‌മെന്റ് പുരസ്കാരം.
• ഇന്ത്യയില്‍ മാധ്യമ സെന്‍സര്‍ഷിപ്പുണ്ടെന്നും ഇക്കാര്യത്തില്‍
ആശങ്കയുണ്ടെന്നും സാമൂഹികമാധ്യമമായ ‘എക്സ്’. സര്‍ക്കാര്‍
ഉത്തരവ് പ്രകാരമാണ് റോയിട്ടേഴ്‌സിന്റെ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍
ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതെന്നും എക്സ് പങ്കുവച്ച കുറിപ്പിലുണ്ട്.
• ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ അവസാനഘട്ടത്തിലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്
ട്രംപ്. വൈറ്റ് ഹൌസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
• യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ
ശ്രമം തുടർന്ന് ആക്ഷൻ കൗൺസിൽ. ഇന്ന് യെമനിൽ എത്തുന്ന മുനുഷ്യാവകാശ
പ്രവർത്തകൻ സാമൂവൽ ജെറോം, കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബു മഹ്ദിയുടെ
കുടുംബവുമായി ചർച്ചകൾ തുടരും.
• ബംഗളുരുവിൽ ജയിലിൽ കഴിയുന്ന കുറ്റവാളി തടിയന്റവിട നസീറിന് സഹായം ചെയ്ത ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും
അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റ്
ഡോ. നാഗരാജ് ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.