• സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ
വകുപ്പ്. ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും
പ്രഖ്യാപിച്ചു.
• മുസ്ലിം വിവാഹ, വിവാഹമോചന നിയമങ്ങളിൽ മാറ്റം കൊണ്ടുവരുന്ന ബിൽ പാസാക്കി
അസം നിയമസഭ.. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന 1935ലെ ചട്ടങ്ങൾ
റദ്ദാക്കുന്നതാണ് പുതിയ ബിൽ.
• ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് ക്യാന്‍സര്‍ മരുന്നുകൾ ലഭിക്കുന്ന സംസ്ഥാനമെന്ന
നിലയില്‍ കേരളം രാജ്യത്തിന് മാതൃക. ഇടനിലക്കാരില്ലാതെ മരുന്നുകൾ രോഗികൾക്ക്
ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
• കൊൽക്കത്തയിലെ പിജി ട്രെയിനി ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട
സംഭവത്തിൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരുടെ സമരം ഇരുപതാം ദിവസത്തിലേക്ക്.
• ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പല തിമിംഗിലങ്ങളും പുറത്തുവരാനുണ്ടെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ.
• ഗുജറാത്തില്‍ മൂന്നു
ദിവസമായുള്ള മഴക്കെടുതിയിൽ മരണം 28 ആയി. 24000 പേരെ ദുരിതാശ്വാസ
ക്യാമ്പിലേക്ക് മാറ്റി. വഡോദരയില്‍ മാത്രം 12,000പേരെ
വെള്ളക്കെട്ടില്‍നിന്ന് രക്ഷിച്ചു.
• ഹിമാചൽ പ്രദേശിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി
സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്ക് രണ്ട് മാസത്തേക്ക് ശമ്പളമോ ആനുകൂല്യങ്ങളോ നൽകില്ലെന്നാണ് മുഖ്യമന്ത്രി
സുഖ്‌വീന്ദർ സിങ് സുഖുവിൻ്റെ പ്രഖ്യാപനം.