ചപ്പാരപ്പടവിൽ ബേക്കറിക്ക് തീപിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം, വൻ ദുരന്തം ഒഴിവായി #BakeryFire

Post Image
ചപ്പാരപ്പടവ്: ചപ്പാരപ്പടവിലെ മസാഫി ബേക്കറിക്ക് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം. ഞണ്ടുമ്പലത്തെ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയാണ് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ തീ വിഴുങ്ങിയത്. പള്ളിയിൽ പോകുന്നവരാണ് കെട്ടിടത്തിന് പുറത്തേക്ക് തീ പടരുന്നത് ആദ്യം കണ്ടത്.

തളിപ്പറമ്പ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. എന്നാൽ, കടയുടെ ഷട്ടർ തുറന്നു നോക്കുമ്പോഴേക്കും ബേക്കറി പൂർണ്ണമായും കത്തി നശിച്ചിരുന്നു. ബേക്കറിയോട് ചേർന്ന ഹോട്ടലിലേക്ക് തീ പടരുന്നത് നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടലിലൂടെ തടയാനായത് വലിയ ദുരന്തം ഒഴിവാക്കി.

ഹോട്ടലിൽ ഗ്യാസ് സിലിണ്ടറുകൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്നതിനാൽ തീ പടർന്നിരുന്നുവെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകുമായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പി. സി.പി. ലീമയുടെ ഉടമസ്ഥതയിലുള്ളതാണ് തീപിടിത്തമുണ്ടായ കെട്ടിടം.

തീപിടിത്തത്തിൽ ഏകദേശം അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സിനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സി.പി. ഷാജിമോൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ പി.വി. ഗിരീഷ്, പി.വി. ലിജേഷ്, കെ. ധനോഷ്, വിഷ്ണു രവീന്ദ്രൻ, ഹോം ഗാർഡ് കെ. പുരുഷോത്തമൻ എന്നിവരാണ് തീയണയ്ക്കാൻ നേതൃത്വം നൽകിയ സംഘത്തിലുണ്ടായിരുന്നത്.


Hashtags: #Chapparapadavu #BakeryFire #KannurNews #KeralaNews #FireAccident #MasafiBakery #Taliparamba
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0