• കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍
പ്രതിഷേധം ശക്തം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍
ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും.
• കാർവാറിൽ പാലം തകർന്ന്
പുഴയിൽ വീണ ട്രക്ക് പുറത്തെടുത്തു. മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെയും നാലംഗ
ഡൈവിങ്ങ് സംഘവും കാളി നദിയിൽ നടത്തിയ തിരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്.
• ഹേമ കമ്മിറ്റി
റിപ്പോർട്ടിന്റെ പകർപ്പ് ഇന്ന് പുറത്തുവിടും. റിപ്പോർട്ടിലെ 233
പേജുകളായിരിക്കും പുറത്തുവിടുക. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച
മാധ്യമപ്രവർത്തകരുൾപ്പെടെ അഞ്ചുപേർക്കാണ് റിപ്പോർട്ടിന്റെ പകർപ്പ് നൽകുക.
• സംസ്ഥാനത്തെ രണ്ട്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ
അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
• വയനാട് ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയില്‍ നടത്തുന്ന
തിരച്ചില്‍ തുടരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ.
• ഇസ്രയേൽ ഹമാസ് സംഘർഷത്തെ തുടർന്ന് ഗാസയിൽ 40,000 പേർ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
• ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ലെന്ന് ഭൗമ
ശാസ്ത്രജ്ഞൻ ജോൺ മത്തായി. ദുരന്തമേഖലകളിലെ വിദഗ്ധ സംഘത്തിന്റെ
സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന് നേതൃത്വം നല്‍കിയത് ജോണ്‍
മത്തായി ആണ്.
• എംപോക്‌സിന്റെ അതീവ ഗുരുതര വകഭേദം സ്വീഡനില്‍ സ്ഥിരീകരിച്ചു.
സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്‌സ്‌മെഡാണ്
ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.