August 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 ആഗസ്റ്റ് 2025 | #NewsHeadlines

• വിഖ്യാത എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

• സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

• ഛത്തീസ്ഗഢിൽ സർക്കാർ അന്യായമായി അറസ്റ്റ് ചെയ്തു തുറങ്കിലടച്ച കന്യാസ്ത്രീകൾക്ക് ഒടുവിൽ ജാമ്യം. ബിലാസ്പൂർ എൻ ഐ എ കോടതിയാണ് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്.

• ഓണത്തോടനുബന്ധിച്ച്‌ കൃഷിവകുപ്പ്‌ സെപ്‌തംബർ ഒന്നുമുതൽ നാലുവരെ സംസ്ഥാനത്ത്‌ 2000 കർഷകച്ചന്ത സംഘടിപ്പിക്കുമെന്ന്‌ മന്ത്രി പി പ്രസാദ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

• സൗരോർജം സംഭരിക്കാൻ കാസർകോട്‌ മൈലാട്ടിയിൽ സംസ്ഥാനത്തെ ആദ്യത്തെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നു. ഇതിനുള്ള കെഎസ്‌ഇബി നിർദേശം റെഗുലേറ്ററി കമീഷൻ അംഗീകരിച്ചു.

• അമേരിക്കയിൽ നിന്ന് 1,703 ഇന്ത്യൻ പൗരന്മാരെ ഈ വർഷം ജനുവരി 20 മുതൽ നാടുകടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. ഇതിൽ 1,562 പേര്‍ പുരുഷന്മാരും 141 പേര്‍ സ്ത്രീകളുമാണ്.

• വിദ്വേഷ വാട്സ്ആപ്പ് പോസ്റ്റിന് പിന്നാലെ പൂനെയിലെ യാവത് ജില്ലയില്‍ വര്‍ഗീയ കലാപം. സംഭവത്തില്‍ അഞ്ച് എഫ്ഐആറുകളിലായി അഞ്ഞൂറ് പേര്‍ക്കെതിരെ കേസെടുത്തു.

• അടിച്ചമര്‍ത്തല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി ബ്രിട്ടീഷ് പാർലമെന്ററി റിപ്പോർട്ട്. മനുഷ്യാവകാശങ്ങൾക്കായുള്ള സംയുക്ത സമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിദേശത്തുള്ള വിമതരെ ലക്ഷ്യമിടുന്ന കാര്യത്തില്‍ ഇന്ത്യയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 03 ആഗസ്റ്റ് 2024 - #NewsHeadlinesToday

• വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ രക്ഷാദൗത്യം അഞ്ചാം നാള്‍. ചൂരല്‍മല, മുണ്ടക്കൈ, ചാലിയാര്‍ മേഖലയില്‍ തിരച്ചില്‍ തുടരും. ഡ്രോണ്‍ ഉപയോഗിച്ചുള്ള ഐബോഡ്, റഡാര്‍ പരിശോധനകള്‍ കൂടുതല്‍ മേഖലകളില്‍ നടത്തും.

• ഉരുൾപൊട്ടലിൽ മരണസംഖ്യ മുന്നൂറ് കടന്നു. ഇന്നലെ മാത്രം പതിനെട്ടുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുണ്ടക്കൈയിൽ ലഭിച്ച റഡാർ സിഗ്നൽ പിന്തുടർന്നുള്ള പരിശോധന രാത്രി അവസാനിപ്പിച്ചു.

• ജീവന്റെ ഓരോ തുടിപ്പും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റഡാറുകളിൽ പതിയുന്ന ചെറുചലനങ്ങൾ പോലും പ്രതീക്ഷയുണർത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

• ആഗസ്റ്റ് 4 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

• നീണ്ട നിയമപോരാട്ടത്തിന്‌ ഒടുവിൽ നാവിക സേനയിലെ മൂന്ന്‌ വനിതാ ഓഫീസർമാർക്ക്‌ ക്യാപ്‌റ്റൻ റാങ്കിലേക്ക്‌ സ്ഥാനക്കയറ്റം. റിച്ച വെർമ, നമിത ദലാൽ, ശിൽപി സിങ്‌ എന്നിവര്‍ക്കാണ് ക്യാപ്‌റ്റൻ പദവി ലഭിച്ചത്.

• ഇനി പത്ത്‌ കന്നുകാലികളെവരെ കർഷകർക്ക്‌ ലൈസൻസ്‌ എടുക്കാതെ വളർത്താം. കർഷകർക്ക് കൂടുതൽ ഇളവുനൽകി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങൾ ഭേദഗതി ചെയ്തു. അഞ്ചിലധികം മൃഗമുള്ള കന്നുകാലി ഫാം നടത്താൻ തദ്ദേശസ്ഥാപനത്തിന്റെ ലൈസൻസ് ആവശ്യമാണെന്നതായിരുന്നു നിലവിലെ വ്യവസ്ഥ.

• പരിശീലകന്‍ ഗൗതം ഗംഭീറിനു കീഴിലുള്ള ആദ്യ ഏകദിനത്തിൽ ശ്രീലങ്കയോട് സമനില നേടി ഇന്ത്യൻ ടീം.

• പുരുഷ വിഭാഗം ബാഡ്മിന്റൻ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി യുവതാരം ലക്ഷ്യ സെൻ സെമിഫൈനലിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെന്നിനെയാണ് ലക്ഷ്യ വീഴ്ത്തിയത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 03 ആഗസ്റ്റ് 2023 | #Short_News #News_Headlines

• അപകീര്‍ത്തി കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ഹര്‍ജിക്കാരന്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് രാഹുല്‍ഗാന്ധി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

• ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോൾ 10 ലക്ഷം രൂപ കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്.

• ഇലക്ട്രോണിക് വാഹന ഉൽപ്പാദനരംഗത്ത് വൻമാറ്റങ്ങൾക്ക് വഴിവയ്‌ക്കുന്ന ലിഥിയം ടൈറ്റനേറ്റ്‌ (എൽടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച്‌ കേരളം. സംസ്ഥാനത്ത് ഇ-വാഹനനയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്‌കിന്റെ മുൻകൈയിൽ രൂപീകരിച്ച ഇവി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്‌ കൺസോർഷ്യമാണ്‌ ബാറ്ററി വികസിപ്പിച്ചത്.

• വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ്‌ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ട്വന്റി 20യിലും ആധിപത്യം ഉറപ്പിക്കാൻ ഇന്നിറങ്ങുന്നു. അഞ്ചുമത്സര പരമ്പരയാണ്‌. ഇന്ന്‌ ഇന്ത്യൻ സമയം രാത്രി എട്ടിനാണ്‌ കളി.

• എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്‌ട്രാറ്റജിക് ആക്ഷൻ പ്ലാൻ) അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

• സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നിരവധി നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായി എട്ടാം വർഷവും സപ്ലൈകോ സ്റ്റോറുകളിൽ സാധനങ്ങൾക്ക് വില കൂടിയിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

• കാര്‍ഷികോല്പന്നങ്ങള്‍ക്കും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്കും ഫലപ്രദമായ വിപണന സംവിധാനം ഒരുക്കുന്നതിന് കേരള അഗ്രോ ബിസിനസ്‌ കമ്പനി (കാബ്‌കോ) രൂപീകരിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചിങ്ങം ഒന്നിന് കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

• ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 6,366 കോടി കുടിശിക നല്‍കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി പ്രകാരം നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിയ വകയില്‍ 6233 കോടി രൂപയും സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ രേഖാ മൂലം അറിയിച്ചു.

• മുതലപ്പൊഴി അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചു. രണ്ട് പേർക്ക് പരുക്കുണ്ട്.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0