• ഉരുൾപൊട്ടലിൽ മരണസംഖ്യ മുന്നൂറ് കടന്നു. ഇന്നലെ മാത്രം പതിനെട്ടുപേരുടെ
മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മുണ്ടക്കൈയിൽ ലഭിച്ച റഡാർ സിഗ്നൽ പിന്തുടർന്നുള്ള പരിശോധന രാത്രി
അവസാനിപ്പിച്ചു.
• ജീവന്റെ ഓരോ തുടിപ്പും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ. റഡാറുകളിൽ പതിയുന്ന ചെറുചലനങ്ങൾ പോലും
പ്രതീക്ഷയുണർത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
• ആഗസ്റ്റ് 4 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
• നീണ്ട
നിയമപോരാട്ടത്തിന് ഒടുവിൽ നാവിക സേനയിലെ മൂന്ന് വനിതാ ഓഫീസർമാർക്ക്
ക്യാപ്‌റ്റൻ റാങ്കിലേക്ക് സ്ഥാനക്കയറ്റം. റിച്ച വെർമ, നമിത
ദലാൽ, ശിൽപി സിങ് എന്നിവര്‍ക്കാണ് ക്യാപ്‌റ്റൻ
പദവി ലഭിച്ചത്.
• ഇനി പത്ത്
കന്നുകാലികളെവരെ കർഷകർക്ക് ലൈസൻസ് എടുക്കാതെ വളർത്താം. കർഷകർക്ക് കൂടുതൽ
ഇളവുനൽകി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങൾ ഭേദഗതി ചെയ്തു. അഞ്ചിലധികം മൃഗമുള്ള
കന്നുകാലി ഫാം നടത്താൻ തദ്ദേശസ്ഥാപനത്തിന്റെ ലൈസൻസ്
ആവശ്യമാണെന്നതായിരുന്നു നിലവിലെ വ്യവസ്ഥ.
• പരിശീലകന്‍ ഗൗതം
ഗംഭീറിനു കീഴിലുള്ള ആദ്യ ഏകദിനത്തിൽ ശ്രീലങ്കയോട് സമനില നേടി ഇന്ത്യൻ ടീം.
• പുരുഷ വിഭാഗം ബാഡ്മിന്റൻ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി
യുവതാരം ലക്ഷ്യ സെൻ സെമിഫൈനലിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ്
തായ്പേയിയുടെ ചൗ ടിയൻ ചെന്നിനെയാണ് ലക്ഷ്യ വീഴ്ത്തിയത്.