ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 ആഗസ്റ്റ് 2025 | #NewsHeadlines

• വിഖ്യാത എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

• സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

• ഛത്തീസ്ഗഢിൽ സർക്കാർ അന്യായമായി അറസ്റ്റ് ചെയ്തു തുറങ്കിലടച്ച കന്യാസ്ത്രീകൾക്ക് ഒടുവിൽ ജാമ്യം. ബിലാസ്പൂർ എൻ ഐ എ കോടതിയാണ് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്.

• ഓണത്തോടനുബന്ധിച്ച്‌ കൃഷിവകുപ്പ്‌ സെപ്‌തംബർ ഒന്നുമുതൽ നാലുവരെ സംസ്ഥാനത്ത്‌ 2000 കർഷകച്ചന്ത സംഘടിപ്പിക്കുമെന്ന്‌ മന്ത്രി പി പ്രസാദ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

• സൗരോർജം സംഭരിക്കാൻ കാസർകോട്‌ മൈലാട്ടിയിൽ സംസ്ഥാനത്തെ ആദ്യത്തെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നു. ഇതിനുള്ള കെഎസ്‌ഇബി നിർദേശം റെഗുലേറ്ററി കമീഷൻ അംഗീകരിച്ചു.

• അമേരിക്കയിൽ നിന്ന് 1,703 ഇന്ത്യൻ പൗരന്മാരെ ഈ വർഷം ജനുവരി 20 മുതൽ നാടുകടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. ഇതിൽ 1,562 പേര്‍ പുരുഷന്മാരും 141 പേര്‍ സ്ത്രീകളുമാണ്.

• വിദ്വേഷ വാട്സ്ആപ്പ് പോസ്റ്റിന് പിന്നാലെ പൂനെയിലെ യാവത് ജില്ലയില്‍ വര്‍ഗീയ കലാപം. സംഭവത്തില്‍ അഞ്ച് എഫ്ഐആറുകളിലായി അഞ്ഞൂറ് പേര്‍ക്കെതിരെ കേസെടുത്തു.

• അടിച്ചമര്‍ത്തല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി ബ്രിട്ടീഷ് പാർലമെന്ററി റിപ്പോർട്ട്. മനുഷ്യാവകാശങ്ങൾക്കായുള്ള സംയുക്ത സമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിദേശത്തുള്ള വിമതരെ ലക്ഷ്യമിടുന്ന കാര്യത്തില്‍ ഇന്ത്യയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0