തിരുവനന്തപുരം : ദേശീയ പതാകയെ അപമാനിച്ചതിന് ഓൺലൈൻ റീട്ടെയിൽ ഭീമനായ ആമസോണിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്.മനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ചെരിപ്പുകൾ, ടീ ഷർട്ടുകൾ, മിഠായികൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, സെറാമിക് കപ്പുകൾ തുടങ്ങിയവയിൽ ദേശീയ പതാകയുടെ ചിത്രം അച്ചടിച്ച് റിപ്പബ്ലിക് ദിനം ലക്ഷ്യമിട്ട് ആമസോൺ പോർട്ടലിൽ പ്രദർശിപ്പിച്ചത് ദേശീയ പതാകയെ അവഹേളിക്കുന്നതാണ് എന്നു കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
1971-ലെ ദേശീയ ബഹുമതിക്കുള്ള അപമാനം തടയൽ നിയമം പ്രകാരമാണ് പരാതി നൽകിയത്, ഇന്ത്യൻ പതാക കോഡ്-2002-ന്റെ കടുത്ത ലംഘനം ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും വരെ നിയമപോരാട്ടം തുടരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.