ഇപ്പോള്‍ വാങ്ങിയാല്‍ ഇരട്ടി വാങ്ങാമെന്ന പരസ്യം ഒരു തുണിക്കടയുമായി ബന്ധപ്പെട്ട് നാം കേട്ടിട്ടുണ്ടാകും, എന്നാല്‍ ഇതാ ആമസോണും ഫ്ലിപ്പ്കാര്‍ട്ടും മത്സരിച്ച് ഓഫര്‍ ഇറക്കുമ്പോള്‍ ഉപഭോക്താക്കളും ചിന്തിക്കുന്നത് ഇതേ കാര്യമാണ്. ഇരു പ്ലാറ്റ്മുകളിലും ആയി വിവിധ ഉല്‍പ്പന്നങ്ങള്‍ക്കും ഇതുവരെ കാണാത്ത ഓഫറുകള്‍ ആണ് ലഭ്യമാക്കിയിരിക്കുന്നത്.
എന്തിനും ഏതിനും കണ്ണഞ്ചിക്കുന്ന വിലക്കുറവുമായാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. മുൻനിര ബ്രാൻഡുകളുടേതടക്കമുള്ള ഉത്പന്നങ്ങൾ വരെ അവിശ്വസനീയമായ ഓഫറുകളിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓൺലൈൻ ഷോപ്പിങ്ങ് ഉത്സവ ദിനങ്ങളിൽ ഒരുങ്ങുന്നത്. സെപ്റ്റംബർ 27 മുതൽ ആമസോൺ സ്റ്റോറിൽ നിന്നും വമ്പിച്ച വിലക്കിഴിവിൽ ഉത്പന്നങ്ങൾ വാങ്ങാം. പ്രൈം ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 26 മുതൽ തന്നെ ഓഫറുകൾ ലഭ്യമാകും.
ഫാഷൻ ബ്യൂട്ടി ഉത്പന്നങ്ങൾക്ക് 50 മുതൽ 80 ശതമാനം വരെ വിലക്കിഴിവാണ് ഉത്സവ സീസണിൽ ആമസോൺ വാഗ്ദാനം ചെയ്യുന്നത്. 1500ൽ പരം മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് ഓഫറിന്റെ ഭാഗമായിട്ടുള്ളത്. നാലു ലക്ഷത്തിൽ പരം ഫാഷൻ ഉത്പന്നങ്ങൾക്ക് സെയിം ഡേ ഡെലിവറിയും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. ഉത്പന്നങ്ങൾക്ക് ഈസി റിട്ടേൺ ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിബ, ഡബ്ല്യു തുടങ്ങിയ മുൻനിര ഫാഷൻ ബ്രാൻഡുകളുടെ സ്റ്റൈലിഷ് എത്നിക് വെയറുകൾ ഫ്ലാറ്റ് 60 ശതമാനം ഓഫിൽ സ്വന്തമാക്കാം. അലൻ സോളി, വാൻ ഹ്യൂസെൻ, പീറ്റർ ഇംഗ്ലണ്ട് തുടങ്ങിയ ബ്രാൻഡുകളുടെ ടീ ഷർട്ടുകൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡേയ്സിൽ 549 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. പ്യൂമ, അഡിഡാസ്, റീബോക്ക് തുടങ്ങിയവ ഷൂസുകൾക്ക് മിനിമം 60 ശതമാനം വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്കുള്ള ബ്രാൻഡഡ് ഫുട് വെയറുകൾക്ക് മിനിമം 55 ശതമാനം വിലക്കുറവുമുണ്ട്. ലാക്മെ, മേബെലൈൻ, സ്വിസ്സ് ബ്യൂട്ടി എന്നിവയിൽ നിന്നുള്ള ബ്യൂട്ടി -മേക്കപ്പ് ഉത്പന്നങ്ങൾ മിനിമം 40 ശതമാനം വിലക്കുറവിലും ലഭിക്കും.
ഫ്‌ളിപ്പ്കാര്‍ട്ടിലെ ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഭാഗമായി ഇപ്പോള്‍ ഐഫോണ്‍ 15 പ്രൊയ്ക്ക് വന്‍ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. ഇതുവരെ ഇത്രയും കുറഞ്ഞ വിലയില്‍ ഐഫോണ്‍ 15 പ്രൊ ലഭ്യമായിട്ടുണ്ടാവില്ല. ഐഫോണ്‍ 16 വാങ്ങാന്‍ സാധിക്കുന്നില്ലെന്ന് കരുതി നിരാശപ്പെടുന്നവരുണ്ടെങ്കില്‍ ഈ ഫ്‌ളാഗ്ഷിപ്പ് വാങ്ങാവുന്നതാണ്.
ഫീച്ചറിലും പെര്‍ഫോമന്‍സിലും കരുത്തനാണ് ഈ പ്രൊ ഫോണ്‍. അതുകൊണ്ട് ഐഫോണ്‍ 16ന് പകരം ഈ ഫോണ്‍ വാങ്ങിയാലും യാതൊരു നഷ്ടവുമുണ്ടാവില്ല. 2023ലാണ് ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയത്. 1,09900 രൂപയായിരുന്നു ലോഞ്ച് ചെയ്ത സമയത്ത് ഐഫോണ്‍ 15 പ്രൊയുടെ വില. ഇപ്പോള്‍ ഏറ്റവും വലിയ വിലക്കുറവാണ് ഈ മോഡലിന് ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
32445 രൂപയുടെ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിങ്ങള്‍ക്ക് ലഭിക്കുക. വെറും 77455 രൂപയ്ക്ക് ഈ ഫോണ്‍ ആപ്പിള്‍ ആരാധകര്‍ക്ക് അടക്കം വാങ്ങാനാവും. ഇത്രയും കുറഞ്ഞ വിലയിലേക്ക് ഇതുവരെ ഐഫോണ്‍ 15 പ്രൊ സീരീസ് എത്തിയിരുന്നില്ല.
അതേസമയം ഈ ഓഫര്‍ ലഭ്യമാവുക എങ്ങനെയാണെന്ന് അറിയുമോ? നിങ്ങളുടെ പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ മികച്ച തുക തന്നെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും. ഉദാഹരണത്തിന് ഐഫോണ്‍ 13 പ്രൊ മാക്‌സാണ് ഇപ്പോള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് 26950 രൂപ വരെ ലഭിക്കും. ഐഫോണ്‍ 14, 12 എന്നിവയെല്ലാം എക്‌സ്‌ചേഞ്ചിനായി ഉപയോഗിക്കാം.
26950 രൂപ കുറയുന്നതോടെ വില 82950 രൂപയാവും. എന്നാല്‍ വില ഇനിയും കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ 5495 രൂപ ഇനിയും കുറയും. ഇതോടെ 77455 രൂപയ്ക്ക് ഐഫോണ്‍ 15 പ്രൊ വാങ്ങാനാവും.
ഐഫോണ്‍ 15നും ഇപ്പോള്‍ മികച്ച ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ടിലുണ്ട്. 60000 രൂപയ്ക്കുള്ളില്‍ ഇപ്പോള്‍ ഈ ഫോണ്‍ വാങ്ങാനാവും. 128 ജിബിയുടെ ബേസ് മോഡലിനാണ് ഡിസ്‌കൗണ്ട് ഉള്ളത്. 79900 രൂപയില്‍ നിന്ന് 63999 രൂപയായി വില കുറഞ്ഞിട്ടുണ്ട്. നേരത്തെ പതിനായിരം രൂപ ആപ്പിള്‍ ഈ ഫോണിന് കുറച്ചിരുന്നു. ഇതിന് പുറമേ ഫ്‌ളിപ്പ്കാര്‍ട്ട് ഡിസ്‌കൗണ്ട് നല്‍കുന്നത്.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപോയഗിച്ചാല്‍ 3200 രൂപ ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടെ 60799 രൂപയ്ക്ക് ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാനാവും. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 35050 രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. 26000 രൂപയ്ക്ക് ഐഫോണ്‍ 15 വാങ്ങാനാവും.