Plane Crash എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Plane Crash എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അഹമ്മദാബാദ് വിമാനാപകടം ; അഞ്ച് പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി#plane crash




അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും അവ ബന്ധുക്കൾക്ക് കൈമാറിയതായും ഗുജറാത്ത് സർക്കാർ അറിയിച്ചു.

ഇവർ വിമാനത്തിൽ ഉണ്ടായിരുന്നവരാണോ ബിജെ മെഡിക്കൽ ക്യാമ്പസിലുള്ളവരാണോ എന്ന് വ്യക്തമല്ല. രാജസ്ഥാനിൽ നിന്നും ഭാവ്‌നഗറിൽ നിന്നുമുള്ള രണ്ട് പേരുടെ മൃതദേഹവും മധ്യപ്രദേശിൽ നിന്നുള്ള ഒരാളുടെ മൃതദേഹവുമാണ്‌ കൈമാറിയത്‌.

വിമാനാപകടത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചിരുന്നു. തുടർന്ന്‌ അഹമ്മദാബാദ് വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരുമായി അദ്ദേഹം അവലോകന യോഗം ചേർന്നു.

വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട AI 171 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് പുറത്ത് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 1:30ഓടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. ടേക്ക് ഓഫിന് നിമിഷങ്ങൾക്കകം വിമാനം തകർന്ന് വീഴുകയായിരുന്നു.

ആരോഗ്യവകുപ്പ്‌ മന്ത്രി വീണ ജോർജ്; രഞ്ജിതയുടെ വീട്ടിലെത്തി #plane crash

 



പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ വീട് സന്ദർശിച്ച് മന്ത്രി വീണാ ജോർജ്. രഞ്ജിതയുടെ മക്കളെയും അമ്മയേയും മന്ത്രി ആശ്വസിപ്പിച്ചു. ജീവിതത്തിന്റെ സ്വപ്നങ്ങളുമായി മുന്നോട്ട് പോവുകയായിരുന്ന രഞ്ജിതയുടെ വിയോ​ഗം ഒരു നാടിന്റെ മുഴുവൻ ദുഖമാണ്. കുടുംബത്തിനുണ്ടായിട്ടുള്ള നഷ്ടത്തിലും കുടുംബാം​ഗങ്ങളുടേയും ബന്ധുക്കളുടേയും ദുഖത്തിലും പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

സർക്കാരും എയർ ഇന്ത്യയുമായും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരുമായി വ്യാഴാഴ്ച തന്നെ ആശയവിനിമയം നടത്തിയിരുന്നു. അഹമ്മദാബാദിൽ നിയമിച്ചിട്ടുള്ള സ്പെഷ്യൽ ഓഫീസറുമായ് പത്തനംതിട്ട ജില്ലാ കളക്ടർ സംസാരിച്ചിരുന്നു. ഇന്ന് തന്നെ രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലേക്ക് തിരിക്കും. ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നുണ്ടെങ്കിൽ അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തും.


പ്രവാസ ജീവിതത്തിന്റെ അവസാനമാസങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളുമായി ലണ്ടനിലേക്ക്‌ മടങ്ങവേയാണ് രഞ്ജിതയുടെ വിയോ​ഗം. ജീവിത പ്രതിസന്ധികൾക്കിടയിലാണ് രഞ്ജിത വിദേശത്തുപോയത്. കുവൈത്തിലും മറ്റുമായി വർഷങ്ങൾ ജോലിചെയ്തു. പിഎസ്‌സി വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ലഭിച്ച ജോലിയിലെ അവധി പുതുക്കാനാണ് ലണ്ടനിൽനിന്ന് അഞ്ചുദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. കുടുംബവീടിന് സമീപത്ത് വീടുപണി ഏറെക്കുറെ പൂർത്തിയായി. ആഗസ്തിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഗൃഹപ്രവേശം നടത്താനിരിക്കെയാണ് മരണം.

ചെങ്ങന്നൂരിൽനിന്ന് ചെന്നൈയിൽ ട്രെയിൻ മാർഗം എത്തിയ രഞ്‌ജിത ഇവിടെനിന്ന് കണക്ടഡ് വിമാനത്തിൽ അഹമ്മദാബാദിലെത്തി. വിമാനത്തിൽ കയറുംമുമ്പ് അമ്മ തുളസിയുമായി സംസാരിച്ചിരുന്നു. അഹമ്മദാബാദിൽ നിന്നായിരുന്നു ലണ്ടനിലേക്കുള്ള വിമാനം. ഈ യാത്രയിലാണ്‌ രഞ്ജിതയുടെ മരണം.

ഗുജറാത് വിമാനപകടം;മുഴുവൻ പേരും മരിച്ചതായി റിപ്പോർട്ട്... #flashnews

 
എയർ ഇന്ത്യ വിമാനം തകർന്നുവീണതിനെ തുടർന്ന് 242 യാത്രക്കാരും മരിച്ചിരിക്കാമെന്ന് സംശയിക്കുന്നു. 232 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമായി ലണ്ടനിലേക്ക് ഉച്ചയ്ക്ക് 1.17 ന് പറന്നുയരുന്നതിനിടെയാണ് സംഭവം.

169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസുകാരും ഒരു കനേഡിയൻ യാത്രക്കാരനും വിമാനത്തിലുണ്ടായിരുന്നു. അഹമ്മദാബാദിലെ മേഘാനിനഗർ പ്രദേശത്തിനടുത്തുള്ള ധാർപൂരിൽ നിന്ന് കനത്ത പുക ദൃശ്യമായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി, അടിയന്തര പ്രതികരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം ഇതുവരെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായും സിവിൽ ഏവിയേഷൻ മന്ത്രി രാംമോഹൻ നായിഡുവുമായും അപകടത്തെക്കുറിച്ച് സംസാരിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ പ്രധാനമന്ത്രി രണ്ട് മന്ത്രിമാരോടും അഹമ്മദാബാദിലേക്ക് പോകാനും ദുരന്തത്തെത്തുടർന്ന് ഇന്ന് രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും ഷാ സംസാരിച്ചു.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും; മരണപ്പെട്ടത് പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത... #Ahmadabad_plane_crash

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത.

കേരള ഹെല്‍ത്ത് സര്‍വീസില്‍ നേഴ്‌സ് ആയിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയാണ് മടങ്ങിപ്പോയയത്.

കോഴഞ്ചേരി ആശുപത്രിയില്‍ നഴ്‌സ് ആണ് രഞ്ജിത. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തുകയും അവിടെ നിന്നും അഹമ്മദാബാദിലേക് എത്തിയെന്നും ബന്ധുക്കള്‍ പറയുന്നു.

വീട്ടില്‍ രണ്ട് മക്കളും അമ്മയുമാണുള്ളത്. മൂത്തമകന്‍ പത്താം ക്ലാസിലും ഇളയ മകള്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. രഞ്ജിതയുടെ അമ്മ തുളസി കുട്ടിയമ്മ ക്യാന്‍സര്‍ രോഗിയാണ്. വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് ഉടന്‍തന്നെ നടത്താന്‍ ഇരിക്കുകയായിരുന്നു.

വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട് നാൽപ്പത് ദിവസം ആമസോൺ കാടിനുള്ളിൽ, അത്ഭുതമായി നാല് കുട്ടികളുടെ യഥാർത്ഥ കഥ വായിക്കാം : #ColombiaPlaneCrash

കൊളംബിയയിൽ വിമാനാപകടത്തെ തുടർന്ന് ആമസോൺ വനത്തിൽ കാണാതായ കുട്ടികളെ 40 ദിവസത്തിന് ശേഷം കണ്ടെത്തി, മെയ് ഒന്നിന്, യന്ത്രത്തകരാർ മൂലം തകർന്ന വിമാനത്തിനുള്ളിൽ കുട്ടികളുടെ മാതാവ് ഉൾപ്പടെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

  40 ദിവസം മുമ്പ് തെക്കൻ കൊളംബിയയിൽ നിന്ന് ബൊഗോട്ടയിലേക്ക് പറന്നുയർന്ന വിമാനം ആമസോൺ വനത്തിൽ തകർന്നുവീണു.  ഏഴ് യാത്രക്കാരിൽ ഒരു പ്രാദേശിക രാഷ്ട്രീയക്കാരനും ഒരു പൈലറ്റും നാല് കുട്ടികളും ഒരു അമ്മയും ഉൾപ്പെടുന്നു.  യന്ത്രത്തകരാർ മൂലം തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പൈലറ്റിന്റെയും രാഷ്ട്രീയ നേതാവിന്റെയും കുട്ടികളുടെ അമ്മയുടെയും മൃതദേഹങ്ങൾ കണ്ടെത്തി.  എന്നാൽ കാണാതായ നാല് കുട്ടികൾക്കായി കൊളംബിയ അതി തീവ്ര തിരച്ചിൽ നടത്തുകയായിരുന്നു.
 ഒൻപത് മാസം, നാല്, ഒമ്പത്, പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളുടെ കാല് പ്പാടുകള് പത്ത് ദിവസം മുമ്പാണ് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കണ്ടെത്തിയത്.  കനത്ത മഴയും വന്യമൃഗങ്ങളുടെ ഭീതിയും മറികടന്ന് കാൽപ്പാടുകൾ നൽകിയ പ്രതീക്ഷയോടെ രക്ഷാപ്രവർത്തകർ മുന്നേറുകയായിരുന്നു.

  ഒടുവിൽ, കുട്ടികൾക്കൊപ്പം രക്ഷാസംഘത്തിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ.  100 പേരടങ്ങുന്ന രക്ഷാപ്രവർത്തക സംഘത്തോടൊപ്പം 40 ദിവസത്തിന് ശേഷം സുരക്ഷിതമായി വനത്തിൽ നിന്ന് പുറത്ത് വരുന്ന നാല് കുട്ടികളുടെ അതിജീവന കഥ കേൾക്കാൻ കാത്തിരിക്കുകയാണ് ലോകം മുഴുവൻ.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0