ആലക്കോട് : മലബാറിന്റെ കുടിയേറ്റ ചരിത്രത്തില്‍ പ്രത്യേക സ്ഥാനമുള്ള ആലക്കോട് പഞ്ചായത്തിലെ പ്രധാന വാർഡുകളിലൊന്നായ ആലക്കോട് ടൗണിലെ സ്ഥാനാർത്ഥി നിർണയം മുന്നണികളില്‍ പൂര്‍ത്തിയായി. അഡ്വ. അനുപ്രിയ കൃഷ്‌ണയാണ് എൽ. ഡി. എഫ് സ്ഥാനാർത്ഥി. തളിപ്പറമ്പ് ബാറിലെ അഭിഭാഷകയായ അനുപ്രിയ കൊട്ടയാട് കവല നരിയൻപാറ സ്വദേശിനിയാണ്. ആലക്കോട്ടെ കലാ-സാംസ്കാരിക നാടക പ്രവർത്തക കൂടിയാണ്.
കോൺഗ്രസ് ആലക്കോട് ബ്ലോക്ക് സെക്രട്ടറി അപ്പുക്കുട്ടൻ സ്വാമിമഠമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ദീർഘകാലമായി ആലക്കോടിന്റെ രാഷ്ട്രീയ-സാ മൂഹ്യ മേഖലകളിൽ സജീവ സാന്നിധ്യമായ അപ്പുക്കുട്ടനെ ടൗൺ വാർഡിലെ സ്ഥാനാർത്ഥിയാക്കുന്നതിന് ഇന്നലെ ആലക്കോട് ചേർന്ന കോൺഗ്രസ് യോഗത്തിലാണ് തീരുമാനമായത്. ബി. ജെ.പി നേതാവ് സി.ജി. ഗോപനാണ് എൻ. ഡി.എ സ്ഥാനാർത്ഥി. മൂന്ന് മുന്നണികളു ടെയും സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചിത്രം തെളിഞ്ഞതോടെ ടൗൺ വാർഡിൽ മത്സരം മുറുകിയിരിക്കുകയാണ്.
മറ്റ് രണ്ടു സ്ഥാനാര്‍ഥികളേക്കാള്‍ യുവത്വമാണ് എല്‍ഡി എഫ് സ്ഥാനാര്‍ഥിയായ അഡ്വ. അനുപ്രിയ കൃഷ്ണയെ വ്യത്യസ്ഥയാക്കുന്നത്. പ്രൊഫഷണല്‍ യോഗ്യതയോടൊപ്പം ആലക്കോടിന്റെ കലാ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ നിറ സാന്നിധ്യം കൂടിയാണ് അഡ്വ. അനുപ്രിയ. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായുള്ള പഞ്ചായത്തായ ആലക്കോട് അഡ്വ. അനുപ്രിയ വിജയിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തന്നെ ലഭിക്കുമെന്നതില്‍ സംശയമില്ലെന്ന് അണികളും ഉറപ്പിച്ചു കഴിഞ്ഞു.
നിലവിൽ എൽ.ഡി.എഫിന്റെ സിറ്റിംഗ് വാർഡാണ് ആലക്കോട് ടൗൺ, പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ത്തിയായി വരുന്നതിനനുസരിച്ച് പ്രചാരണവും ചൂടുപിടിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായ വാര്‍ഡുകളില്‍ ഒന്നാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.