ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 നവംബർ 2025 | #NewsHeadlines

• 62 ലക്ഷം ഗുണഭോക്താക്കൾക്ക് ഒരു ഗഡു ക്ഷേമപെൻഷൻ കുടിശ്ശികയുായ 1600 രൂപയും ഈ മാസത്തെ വർധിപ്പിച്ച പെൻഷൻ തുക 2000 രൂപയും ചേർത്ത് 3600 രൂപ പൂർണ്ണമായും കൈമാറി.

• ഭൂരഹിതരില്ലാത്ത കേരളം എന്ന  ഇടത് സർക്കാരിന്‍റെ ലക്ഷ്യത്തിലേക്ക് കുതിച്ച് സംസ്ഥാനം. കഴിഞ്ഞ ഒൻപതര വർഷത്തിനിടയിൽ 4 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് സ്വന്തമായി ഭൂമി എന്ന അവകാശം സർക്കാർ ഉറപ്പാക്കിയത്. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

• ഗവണര്‍മാര്‍ ബില്ലുക‍ള്‍ തടഞ്ഞുവെക്കരുതെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിയുമായെ സ്വാഗതം ചെയ്ത് മന്ത്രി പി രാജീവ്. ഒറ്റനോട്ടത്തിൽ കേരളം ആവശ്യപ്പെട്ടതിൽ അനുകൂല വിധിയാണെന്ന് അദ്ദേഹം പറഞ്ഞു.

• മുംബൈയിൽ മറാത്തി സംസാരിക്കാൻ വിസമ്മതിച്ചതിന് ക്രൂരമർദ്ദനമേറ്റ കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മുംബൈയ്ക്ക് സമീപമുള്ള താനെ ജില്ലയിലെ കല്യാണിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

• വിജിലൻസ് ആൻഡ് ആ‍ൻ്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓഫീസുകളിൽ നടത്തിയ ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ എന്ന സംസ്ഥാനതല മിന്നൽ പരിശോധനയിൽ കണ്ടെത്തിയ വിഷയങ്ങൾ അതീവ ഗൗരവത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി.

• ഹൃദയം തുറക്കാതെയുള്ള അയോര്‍ട്ടിക് വാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ (TAVR) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയകരമായി പൂര്‍ത്തിയാക്കി. പതിമൂന്നാമത്തെ തവണയാണ് TAVR ചികിത്സ മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്.

• ശബരിമല സ്വർണ മോഷണ കേസില്‍ ദേവസ്വം മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ മൊഴിയെടുപ്പ് തുടരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുക്കുന്നത്. 2019ൽ ആണ് ദേവസ്വം ബോർഡ് പ്രസിഡൻ്റായി എ പത്മകുമാർ സേവനമനുഷ്ഠിച്ചത്.

• മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ അഭിഭാഷകനായ പൂജപ്പുര സ്വദേശി ഭരത് കൃഷ്ണൻ കസ്റ്റഡിയിൽ. അഞ്ചു പേരെ ഇടിച്ചുതെറിപ്പിച്ചു. ഇന്നലെ പുലർച്ചയായിരുന്നു മദ്യലഹരിയില്‍ അഭിഭാഷകൻ്റെ പരാക്രമം. തിരുവനന്തപുരം പാറ്റൂരിലാണ് സംഭവം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0