ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 ഒക്ടോബർ 2025 | #NewsHeadlines

 


• ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് നാളെ ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.


• റഷ്യൻ ക്രൂഡോയിൽ വാങ്ങരുതെന്നടക്കമുള്ള നിർദ്ദേശങ്ങളുമായി ഇന്ത്യയെയും ചൈനയെയും സമ്മർദ്ദത്തിലാക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ രൂക്ഷമായി വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.

• മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം അപര്യാപ്തമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാൽ.

• പലസ്തീനെ ചരിത്രത്തില്‍ നിന്നും തുടച്ചുനീക്കാനാണ് ഇസ്രായേലിന്റേയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേയും ശ്രമമെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ ഡോ. അബ്ദുള്ള എം അബു ഷാവേഷ്.

• സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷൻ തട്ടിപ്പ് നടന്നുവെന്ന് സ്ഥിരീകരിച്ച് സർക്കാർ. ഇതുവരെ ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലുണ്ട്.

• വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പായി സംസ്ഥാന ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് നടപ്പാക്കി വരുന്ന ‘സഞ്ചരിക്കുന്ന റേഷൻകട’ പദ്ധതി.

• അഞ്ച് വര്‍ഷത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യ- ചൈന വിമാനസര്‍വീസ് ഉടന്‍ ആരംഭിക്കും. ഈ മാസം അവസാനത്തോടെ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. 
 
• കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കും സ്റ്റാലിൻ സർക്കാരിനും ഇന്നത്തെ ദിവസം നിർണായകം. വിജയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജിയും, അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയും മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.  
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0