• ഇന്ന് രാഷ്ട്രപിതാവ്
മഹാത്മാ
ഗാന്ധിയുടെ
156-ാം ജന്മദിനം.
ഒരു
ആയുഷ്‌കാലം
മുഴുവന്‍
സത്യത്തിനും
അഹിംസയ്ക്കും
വേണ്ടി
നിലകൊണ്ട്,
രാജ്യത്തിന്
സ്വാതന്ത്ര്യം
നേടിക്കൊടുത്ത
മഹാനാണ്
മോഹന്‍ദാസ്
കരംചന്ദ്
ഗാന്ധി
എന്ന
മഹാത്മാ
ഗാന്ധി.
ഗാന്ധിജിയോടുള്ള
ആദരസൂചകമായി
ഐക്യരാഷ്ട്രസഭ
ഇതേ
ദിവസം
അന്താരാഷ്ട്ര
അഹിംസാദിനമായി
ആചരിക്കുന്നു.
• ഇന്ന് വിജയദശമി, കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന
വിദ്യാരംഭം ഇന്നാണ്. ഭാഷാപിതാവിന്റെ മണ്ണായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍
ആയിരത്തിലധികം കുരുന്നുകളാണ് ആദ്യാക്ഷരം കുറിയ്ക്കാനെത്തിയത്. രാവിലെ
അഞ്ചുമണിയ്ക്ക് എഴുത്തിനിരുത്ത് ചടങ്ങുകള്‍ ആരംഭിച്ചു.
• ലക്ഷക്കണക്കിന് അമേരിക്കാരുടെ ആശങ്കകൾ യാഥാർഥ്യമായി. അമേരിക്കയിൽ ഷട്ട് ഡൗൺ
നിലവിൽ വന്നു. ട്രംപ് സർക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണം
അനുവദിക്കുന്ന ധനബില്ല് പാസാകാതെ വന്നതോടെയാണ് യുഎസ് സർക്കാർ ‘ഷട്ട്
ഡൗണി’ലേക്ക് നീങ്ങിയത്.
• റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്. ഇന്ത്യ-റഷ്യ
ഉച്ചകോടിക്കായാണ് ഡിസംബർ 5-6 തീയതികളിൽ അദ്ദേഹം ഇന്ത്യയിലേക്ക് എത്തുക.
• സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് കുതിപ്പിലേക്ക്. ഒരു പവൻ സ്വർണത്തിന് ഇന്നലെ വർധിച്ചത് 440 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്
87,440 രൂപയായി.
• രാജസ്ഥാനിൽ സർക്കാർ ആശുപത്രിയിൽ
നിന്നും നൽകിയ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ട് കുട്ടികൾക്ക്
ദാരുണാന്ത്യം. മരുന്നിന് കുഴപ്പമില്ലെന്നു തെളിയിക്കാനായി കഴിച്ച ഡോക്ടർ
അബോധാവസ്ഥയിൽ ചികിത്സയിൽ.
• ജിസിസി രാജ്യങ്ങളിലേക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസ
പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക ടൂറിസം
മന്ത്രിയും, എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുള്ള ബിൻതൗക്ക്
അൽമാരി പറഞ്ഞു.
• രാജ്യത്ത് വാണിജ്യ സിലിന്‍ഡറിന് വില കുത്തനെ വര്‍ധിപ്പിച്ചു. 19 കിലോഗ്രാം
സിലിന്‍ഡറിന് 15.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി
സിലിണ്ടര്‍ വില 1595.50 രൂപയായി ഉയര്‍ന്നു.
• ചൂരൽമല, മുണ്ടക്കൈ പുനരധിവാസം ജനുവരിയിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ പറഞ്ഞു. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് 2,221 കോടിയുടെ സഹായം
ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു. എന്നാൽ, 265 കോടി
തരാമെന്നാണ് കേന്ദ്രം അറിയിച്ചത്. പക്ഷേ ആ തുകയും ഇതുവരെ
ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.
• വിവാദമായ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന് ഒടുവില്‍
ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കിയപ്പോള്‍ വന്‍തോതില്‍
വോട്ടര്‍മാരുടെ എണ്ണം കൂടി. കരട് പട്ടികയെ അപേക്ഷിച്ച് 21.53 ലക്ഷം പേരാണ്
അന്തിമ പട്ടികയിൽ കൂടുതലായുള്ളത്.
• ഐസിസി ടി 20 റാങ്കിങ്ങിൽ മലയാളി താരം സഞ്ജു സാംസണിന് നേട്ടം. എട്ട്
സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 31-ാം സ്ഥാനത്തേക്ക് കയറി. ഇന്ത്യന്‍
വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടക്കാനും സഞ്ജുവിന് കഴിഞ്ഞു.
32-ാം സ്ഥാനത്താണ് ഗില്‍. 568 പോയിന്റാണ് സഞ്ജുവിനുള്ളത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.