• കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്‍റെ മകന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി.
• യൂത്ത് കോൺഗ്രസിൻ്റെ ഭാരവാഹി തെരഞ്ഞെടുപ്പും പ്രാഥമിക അംഗത്വ പട്ടികയും
കോടതി റദ്ദാക്കി. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വ്യാജ വോട്ടുകൾ
ചേർത്തുവെന്ന പരാതി പരിഗണിച്ചാണ് മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ നടപടി.
• ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിന്‍റെ ആദ്യ എംബിബിഎസ് ബാച്ച് പ്രവേശനോത്സവം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
• കരൂർ ദുരന്തത്തിൽ നടനും ടി വി കെ നേതാവുമായ വിജയിയെ രൂക്ഷമായി വിമർശിച്ച്
മദ്രാസ് ഹൈക്കോടതി. കുട്ടികളടക്കം മരിച്ചിട്ടും വിജയ് സ്ഥലംവിട്ടത്
എന്തിന് എന്ന് കോടതി ചോദിച്ചു.
• തിരുവനന്തപുരം ചാക്കയില്‍ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടി കൊണ്ടു
പോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍ കുട്ടിക്ക് 65 വര്‍ഷം തടവ് ശിക്ഷ
വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
• പ്രമുഖ മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ടിജെഎസ് ജോർജ് അന്തരിച്ചു. ബംഗളൂരിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു.
• മധ്യപ്രദേശിൽ ചുമ മരുന്ന് കുടിച്ച്
മൂന്ന് കുട്ടികൾ കൂടി മരിച്ചു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ
രണ്ടാഴ്ചയ്ക്കിടെ ആകെ മരണം ഒമ്പതായി. രാജസ്ഥാനിൽ രണ്ട് കുട്ടികളാണ് ചുമ
മരുന്ന് കഴിച്ചതിന് പിന്നാലെ മരിച്ചത്. പത്ത് കുട്ടികൾ നിലവിൽ
ചികിത്സയിലാണ്.