ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 01 ഒക്ടോബർ 2025 | #NewsHeadlines

• ഇടുക്കി കട്ടപ്പനയില്‍ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ഹോളില്‍ ഇറങ്ങി കുടുങ്ങിപ്പോയ മൂന്ന് തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്.

• കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് ഹിൽ പാലസ് പൊലീസ്. തൃപ്പൂണിത്തുറ കോടതി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്.

• സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസണ്‍ കണക്ട് സെന്ററിന്റെ പ്രവര്‍ത്തനം ജനകീയം. പ്രവര്‍ത്തനം ആരംഭിച്ച ശേഷം 30 ന് വൈകിട്ട് 6.30 വരെ ലഭിച്ചത് 4369 കോളുകളാണ്.

• രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശം നടത്തിയ സംഭവത്തിൽ ബി ജെ പി നേതാവ് പ്രിന്റു മഹാദേവന്‍ പൊലീസില്‍ കീഴടങ്ങി.

• കരൂര്‍ ദുരന്തത്തില്‍ വിജയ്‌യുടെ രാഷ്ട്രിയ പാര്‍ട്ടിയായ തമിഴക വെട്രി കഴക നേതാക്കള്‍ റിമാന്‍ഡില്‍. ടിവികെ കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍, ട്രഷറര്‍ പവന്‍ രാജ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

• മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്നും രാജ്യത്ത് കുത്തക മാധ്യമ മുതലാളിമരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

• കോൺഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കോഡിനേറ്ററെ മരിച്ച നിലയില്‍ കണ്ടെത്തി. പാലാരിവട്ടം സ്വദേശി പി വി ജെയിന്‍ ആണ് ജീവനൊടുക്കിയത്. ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

• സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, സാമൂഹികം, ഭരണപരവുമായ നയം രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0