ഓളപ്പരപ്പിൽ ഉത്സവാഘോഷം #boat_race
71-ാമത് നെഹ്റു ട്രോഫി മത്സരത്തിൽ ഏത് ചുണ്ടനാണ് വിജയികളാകുന്നത് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ വൈകിട്ട് അഞ്ചുമണിയോടു കൂടിയാണ് മത്സരങ്ങൾ സമാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾകൊടുവിലാണ് കഴിഞ്ഞ തവണ ഫൈനലിൽ വിജയികളെ കണ്ടെത്തിയത്. ഇത്തവണയും മത്സരങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാവില്ല. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ആരാണ് ഫൈനലിൽ എത്തുക എന്നുള്ളതാണ് വള്ളംകളി പ്രേമികൾ ഉറ്റു നോക്കുന്നത്. മേപ്പാടം വലിയ ദിവാൻജി, കാരിച്ചാൽ നടുഭാഗം, ജവഹർ തയങ്കരി, ചെറുതന ചമ്പക്കുളം തലവടി തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന എല്ലാ ചുണ്ടൻ വള്ളങ്ങളും ഇത്തവണ കപ്പടിക്കാൻ ഒരുങ്ങിയാണ് കുട്ടനാട്ടിലെ പുന്നമടക്കായൽ എത്തുന്നത്. കുറ്റമറ്റ രീതിയിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്ന് ട്രോഫി ബോട്ട് റേസ് കമ്മിറ്റി അറിയിച്ചു.