• സംസ്ഥാനത്ത് ഓണം സമൃദ്ധമാക്കാന്‍ സര്‍ക്കാര്‍ എല്ലാ ഇടപെടല്‍ ശക്തമാണെന്നും
1800 കേന്ദ്രങ്ങളില്‍ സഹകരണ വിപണി നടത്തുമെന്നും മുഖ്യമന്ത്രി പിണറായി
വിജയന്‍. കണ്‍സ്യൂമര്‍ഫെഡ് ഓണം സഹകരണ വിപണി ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
• മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന്
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അണുബാധാ നിയന്ത്രണത്തിന്റെ ഭാഗമായി
പരിശീലനവും സര്‍ട്ടിഫിക്കറ്റ് നല്‍കും.
• ആശ്വാസകിരണം പദ്ധതിയില്‍ 2025 ആഗസ്റ്റ് വരേയ്ക്കുള്ള മുഴുവന്‍ ധനസഹായവും
അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു.
അര്‍ഹരായ ഗുണഭോക്താക്കള്‍ക്കായി എട്ടു കോടി രൂപയാണ് ഓണത്തോടനുബന്ധിച്ച്
അനുവദിച്ചിരിക്കുന്നത്.
• ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനം
200 രൂപ വർധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്
ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.
• എ എ വൈ കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ
ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍
നിര്‍വഹിച്ചു.
• കൊട്ടാരക്കരയിൽ തെരുവ് നായയുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു. പെരുകുളം സ്വദേശി ബിജുവാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
• കേരളത്തിൽ പകുതിയിലേറെ വിദ്യാർഥികളും പഠിക്കുന്നത് സർക്കാർ
സ്‌കൂളിലെന്ന് കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ സർവേ ഫലം. സർവേ പ്രകാരം സർക്കാർ സ്‌കൂളുകളിൽ 52 ശതമാനവും സ്വകാര്യ സ്‌കൂളുകളിൽ 45 ശതമാനവും വിദ്യാർഥികളും
പഠിക്കുന്നു.