• സമഭാവനയുടെ സന്ദേശവുമായി, ഓണക്കാല വിളംബരമായി ഇന്ന് അത്തം. ഇനി
പത്തുനാൾ വീട്ടുമുറ്റങ്ങളിൽ ഓണപ്പൂക്കൾ ചിരിക്കും. പത്താം നാൾ തിരുവോണം.
• ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന
ഉത്സവബത്ത 1200 രൂപയില്‍ നിന്ന് 1450
രൂപയായി ഉയര്‍ത്തി. അങ്കണവാടി, ബാലവാടി ഹെല്‍പര്‍മാര്‍, ആയമാര്‍
എന്നിവര്‍ക്കും 1450 രൂപ വീതം ലഭിക്കും.
• പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍
വെളിപ്പെടുത്തണമെന്ന് ദില്ലി സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ച കേന്ദ്ര
വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ദില്ലി ഹൈക്കോടതി
റദ്ദാക്കുകയായിരുന്നു.
• ലൈംഗിക ആരോപണ വിഷയത്തിൽ മുഖം രക്ഷിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ രാജി ഒഴിവാക്കി കോൺഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍
നിന്നാണ് സസ്‌പെന്‍ഷന്‍. എംഎൽഎ സ്ഥാനം രാജി വെക്കില്ല.
• സാധാരണക്കാരന് കീശകീറാതെ ഓണം
ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയറിന്റെ
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ച്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
• സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വസ്തു നിഷ്ഠമായി മനസിലാക്കുന്നതിന് ജനപക്ഷ
സർക്കാരിന് സ്ഥിതി വിവര കണക്കുകകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി
വിജയൻ.
• റിലയന്‍സ് ഫൗണ്ടേഷന്‍ നടത്തുന്ന സ്വകാര്യ മൃഗ പരിപാലന കേന്ദ്രമായ വന്‍താരയ്‌ക്കെതിരെ പ്രത്യേക അന്വേഷണ
സംഘത്തെ രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രിംകോടതി. വന്യജീവി സംരക്ഷണ
നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് സംഘം അന്വേഷിക്കും.