• സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തിന് സമാപനം. തിരുവനന്തപുരം ജില്ല കലാകിരീടം കരസ്ഥമാക്കി.
• ഓണക്കാലത്തിന് മുന്നോടിയായി സർക്കാർ സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വീസ്
പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ
എന്‍ ബാലഗോപാല്‍ അറിയിച്ചു.
• സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ
ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ മുന്നൊരുക്ക പ്രവൃത്തി
ആരംഭിച്ചു. പ്രവൃത്തിയുടെ ഒൗദ്യോഗിക
ഉദ്‌ഘാടനം 31ന് പകൽ മൂന്നിന് ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ
നിർവഹിക്കും.
• പാക്‌വിമാനങ്ങൾക്കുള്ള വ്യോമപാത
വിലക്ക് സെപ്‌തംബർ 24 വരെ നീട്ടി ഇന്ത്യ. ആഗസ്ത് 24 ന് കാലാവധി
അവസാനിരിക്കെയാണ് നടപടി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന്
ഇരുരാജ്യങ്ങളുമായി ഉണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് ഏപ്രിൽ 30 നാണ് പാക്
വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
• യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ
തൽക്കാലത്തേക്ക് നിർത്തിവെച്ചതായി തപാൽ വകുപ്പ് അറിയിച്ചു. നൂറ് ഡോളർ
വരെ മൂല്യമുള്ള കത്തുകൾ, രേഖകൾ, സമ്മാനങ്ങൾ എന്നിവയൊഴികെ മറ്റെല്ലാ തപാൽ
സേവനങ്ങളുമാണ് നിർത്തിയത്.
• ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ആദ്യ ജയം. വെസ്റ്റ് ഹാമിനെതിരെ
ഗോള്‍മഴ തീര്‍ത്ത ചെല്‍സി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് വിജയം നേടിയത്.
കഴിഞ്ഞ മത്സരത്തില്‍ സമനില നേടിയ ചെല്‍സി തിരിച്ചുവരവ് ഗംഭീരമാക്കി.
• ജമ്മു കശ്മീരിൽ നിരോധിച്ച ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട 215 സ്കൂളുകൾ
സർക്കാർ ഏറ്റെടുത്തു. 10 ജില്ലകളിലായി പ്രവർത്തിക്കുന്ന 215 സ്കൂളുകളാണ് സർക്കാർ ഏറ്റെടുത്തത്.