ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 23 ആഗസ്റ്റ് 2025 | #NewsHeadlines

• എറണാകുളം കോട്ടയം ജില്ലകളിലെ 2 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• വനിതാ ഏകദിന ലോകകപ്പ് മത്സരത്തിനായുള്ള വേദികളിൽ കേരളം ഇല്ല. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദികളുടെ പട്ടികയിലില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുന്നത് പരിഗണിച്ചിരുന്നു.

• തെരുവുനായകളെ പിടികൂടി വന്ധ്യംകരിച്ച്, പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിൻ നൽകി അതേസ്ഥലത്ത്‌ തിരികെവിടണമെന്ന്‌ സുപ്രീംകോടതി.

• സ്വപ്ന സുരേഷ് പ്രതിയായ സ്വർണക്കടത്ത് കേസിൽ മുൻ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്‌ഥർക്ക് 12 കോടി രൂപ പിഴ ചുമത്തി കസ്‌റ്റംസ്. അന്നത്തെ പ്രധാന ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് പിഴ ചുമത്തിയത്.

• ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള രേഖയായി ആധാര്‍ പരിഗണിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി പറഞ്ഞു.

• ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ത്തയുടെ പേരിൽ അസം പൊലീസെടുത്ത രാജ്യദ്രോഹക്കേസില്‍ മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജന്റെയും കരണ്‍ ഥാപ്പറിന്റെയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.

• പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് പകരം പണം നൽകുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കുമെന്ന തീരുമാനം മാറ്റി ബെവ്കോ. അടുത്തമാസം 10 ലേക്ക്മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ മടക്കി നൽകുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0