August 23 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 23 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 23 ആഗസ്റ്റ് 2025 | #NewsHeadlines

• എറണാകുളം കോട്ടയം ജില്ലകളിലെ 2 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• വനിതാ ഏകദിന ലോകകപ്പ് മത്സരത്തിനായുള്ള വേദികളിൽ കേരളം ഇല്ല. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദികളുടെ പട്ടികയിലില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുന്നത് പരിഗണിച്ചിരുന്നു.

• തെരുവുനായകളെ പിടികൂടി വന്ധ്യംകരിച്ച്, പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിൻ നൽകി അതേസ്ഥലത്ത്‌ തിരികെവിടണമെന്ന്‌ സുപ്രീംകോടതി.

• സ്വപ്ന സുരേഷ് പ്രതിയായ സ്വർണക്കടത്ത് കേസിൽ മുൻ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്‌ഥർക്ക് 12 കോടി രൂപ പിഴ ചുമത്തി കസ്‌റ്റംസ്. അന്നത്തെ പ്രധാന ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് പിഴ ചുമത്തിയത്.

• ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള രേഖയായി ആധാര്‍ പരിഗണിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി പറഞ്ഞു.

• ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ത്തയുടെ പേരിൽ അസം പൊലീസെടുത്ത രാജ്യദ്രോഹക്കേസില്‍ മാധ്യമ പ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജന്റെയും കരണ്‍ ഥാപ്പറിന്റെയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.

• പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് പകരം പണം നൽകുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കുമെന്ന തീരുമാനം മാറ്റി ബെവ്കോ. അടുത്തമാസം 10 ലേക്ക്മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ മടക്കി നൽകുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 23 ആഗസ്റ്റ് 2024 - #NewsHeadlinesToday


• കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ പിജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.

• ഈ മാസം 30ന് മുൻപ് വയനാട് ഉരുൾപൊട്ടൽ മേഖലയിൽ താൽക്കാലിക പുനരധിവാസം പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ.

• ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി നിർദേശം സർക്കാർ പൂർണമായും പാലിക്കുമെന്ന് മന്ത്രി സജി ചെറിയാൻ.

• രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം.

• ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയശേഷമുള്ള ആദ്യ മത്സരത്തിൽ  ഇന്ത്യയുടെ ജാവലിൻത്രോ താരം നീരജ്‌ ചോപ്രയ്‌ക്ക്‌ രണ്ടാംസ്ഥാനം.  സ്വിറ്റ്‌സർലൻഡിലെ ലുസെയ്‌ൻ ഡയമണ്ട്‌ ലീഗിൽ 89.49 മീറ്റർ എറിഞ്ഞാണ്‌ രണ്ടാമതെത്തിയത്‌.

• രാജ്യത്ത്‌ വർഷത്തിൽ അരലക്ഷം കുട്ടികളെ കാണാതാകുന്നതായി റിപ്പോർട്ട്‌. നാഷണൽ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ കണക്ക്‌ പ്രകാരം 2022ൽ മാത്രം 44524 കുട്ടികളെയാണ്‌ കാണാതായത്‌.

• രണ്ടുപതിറ്റാണ്ടിനിടയിൽ (2001- 2023) ഇന്ത്യക്ക് നഷ്ടപ്പെട്ടത് 23.3 ലക്ഷം ഹെക്ടർ (23,300 ചതുരശ്ര കിലോമീറ്റർ) വനഭൂമി. ആഗോള പരിസ്ഥിതിസംഘടനയായ ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ പഠനറിപ്പോർട്ടിലാണ് കണ്ടെത്തൽ.

• ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴികൊടുക്കാന്‍ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0