ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 ആഗസ്റ്റ് 2025 | #NewsHeadlines

• കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

• ഗാസയില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തറും ഈജിപ്ത്തും നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് ധാരണ.

• ദാരിദ്രനിർമാർജന പദ്ധതിയിലൂടെ ദരിദ്രർക്ക് വീട് നിർമ്മിക്കുന്നതിനായി നൽകിവരുന്ന ധനസഹായം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. നിലവിൽ നൽകി വരുന്ന തുകയേക്കാൾ 2 ലക്ഷം രൂപയാണ് മന്ത്രിസഭ വർധിപ്പിച്ചത്.

• ധര്‍മ്മസ്ഥലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായുള്ള പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

• പാലിയേക്കര ടോള്‍ പിരിവ്: 150 രൂപ നല്‍കി എന്തിനാണ് ഈ റോഡിലൂടെ ജനങ്ങള്‍ യാത്ര ചെയ്യുന്നത് എന്ന് സുപ്രീം കോടതി.

• സാങ്കേതിക സര്‍വകലാശാലയുടെയും ഡിജിറ്റൽ സര്‍വകലാശാലയുടെയും വൈസ് ചാന്‍സര്‍മാരെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിൽ യുജിസിയുടെ പ്രതിനിധി ഉണ്ടാകില്ല.

• സംസ്ഥാനത്ത്‌ കര്‍ഷകരില്‍ നിന്ന് നെല്ല്‌ സംഭരിച്ച വകയിൽ കേന്ദ്രസർക്കാർ നൽകാനുള്ളത്‌ 2601 കോടി രൂപ. 2017– 18 സാമ്പത്തിക വര്‍ഷം മുതല്‍ 2024 വരെ 1259 കോടിയും 2024– 25 വര്‍ഷത്തില്‍ സംഭരിച്ച നെല്ലിന്റെ കുറഞ്ഞ താങ്ങു വിലയായ (എംഎസ്‌പി) 1342 കോടിയും ഉൾപ്പെടെയാണിത്.

• കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംരംഭക മേഖലയിൽ കാതലായ മാറ്റത്തിന് തുടക്കം കുറിച്ച് കേരള പഞ്ചായത്ത് രാജ് 2025 ( സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ ) ചട്ടം നിലവിൽ വന്നതായി തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0