• ശബരിമല സ്വർണ മോഷണക്കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ അറസ്റ്റിൽ . മുൻ
തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്
ചെയ്തത്.
• ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി.
18 ജില്ലകളിലെ 121 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്. ആദ്യ
ഘട്ടത്തിൽ 60 ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്.
• പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ സഹപാഠിയായ യുവതിയെ
കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക്
ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവല്ല കുമ്പനാട്
സ്വദേശി അജിൻ റെജി മാത്യു ആണ് പ്രതി.
• ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20
ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ വിജയവഴിയിൽ. ഹൊബാർട്ടിലെ തകർപ്പൻ ജയത്തിന്
പിന്നാലെ നാലാം മത്സരത്തിലും ഇന്ത്യ ഓസീസിനെ എറിഞ്ഞിട്ടു. 48 റൺസിനാണ്
ഇന്ത്യ ഓസീസിനെ തകർത്തത്.
• രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ മുഖ്യമന്ത്രി
പിണറായി വിജയൻ കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ്
ഫഹാദ് യൂസഫ് സൗദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.
• തരിശുനിലം ഏറ്റെടുത്ത് കൃഷിയോഗ്യമാക്കാൻ "ഭൂസമൃദ്ധി'പദ്ധതിയുമായി
കുടുംബശ്രീ എത്തുന്നു. നിലവിലുള്ള കാർഷികസംരംഭങ്ങൾക്ക് പുറമെയാണ് പുതിയ
ദൗത്യം ഏറ്റെടുക്കുന്നത്. ഭൂവിനിയോഗ വകുപ്പും കുടുംബശ്രീ ലൈവ്‌ലി ഹുഡ്
വിഭാഗവും ചേർന്നാണ് പദ്ധതി നടപ്പാക്കുക. 1,54,268.25ഹെക്ടർ ഇതിനായി
ഏറ്റെടുക്കും. നാലുലക്ഷം കുടുംബശ്രീ അംഗങ്ങൾ നേരിട്ട് ഗുണഭോക്താക്കളാകും.
• കൽമേഗി ചുഴലിക്കാറ്റിലുണ്ടായ വ്യാപക നാശനഷ്‌ടത്തെ തുടർന്ന്
ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് ഫെർഡിനാസ് മാർക്കോസ് ജൂനിയർ അടിയന്തരാവസ്ഥ
പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങൾ വിലയിരുത്തുന്നതിനായി
ദുരന്ത നിവാരണ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രഖ്യാപനം
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.