• മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ
വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ തിരുവനന്തപുരം ശംഖുമുഖത്തെ ഫുഡ്
സ്ട്രീറ്റ് ഹബ്ബിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
• കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍)
നടപ്പാക്കുന്നത് നിയമപരമായി ചോദ്യചെയ്യാന്‍ കേരളം. മുഖ്യമന്ത്രി പിണറായി
വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം.
• ശബരിമലയിലെ സ്വര്‍ണമോഷണം നിരീക്ഷങ്ങളുമായി ഹൈക്കോടതി. ശബരിമലയിലെ
സ്വര്‍ണ്ണപ്പാളി ഉള്‍പ്പടെയുള്ളവയുടെ പകര്‍പ്പെടുത്തു. ഇതിൻ്റെ പകര്‍പ്പ്
നിര്‍മ്മിച്ച് വില്‍ക്കാൻ ശ്രമിച്ചുവെന്ന് കോടതിയുടെ നിരീക്ഷണത്തില്‍
പറയുന്നു.
• ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളിൽ 202 ഡോക്ടർമാരുടെ തസ്തികകൾ
സൃഷ്ടിക്കും. കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകളിലും പുതിയ തസ്തികകൾ
സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം.
• ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായകമായ ആദ്യ ഘട്ട വോട്ടെടുപ്പ്
ഇന്ന് നടക്കും. ആദ്യ ഘട്ടത്തിൽ 1,314 സ്ഥാനാർത്ഥികളുടെ
നിർണ്ണയിക്കുന്നത് 3.75 കോടി വോട്ടർമാരാണ്.
• തളിപ്പറമ്പ് കുറുമാത്തൂരിൽ രണ്ട്
മാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് മാതാവ്
അറസ്‌റ്റിൽ. പൊക്കുണ്ടിലെ ഹിലാൽ മൻസിലിൽ എം പി മുബഷിറയാണ് അറസ്‌റ്റിലായത്.
• സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്‌ക്കൊപ്പം മുന്നേറാൻ 'സമൃദ്ധി
കേരളം’ വായ്‌പാ പദ്ധതിയുമായി പട്ടികജാതി വികസന വകുപ്പ്. നിലവിൽ
സംരംഭങ്ങളുള്ള പട്ടികജാതിക്കാർക്കുള്ള സംരംഭകത്വ വികസന പരിപാടിയാണിത്.
• കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തിന് കുതിപ്പേകി ഒറ്റദിവസം ധാരണപത്രം ഒപ്പിട്ടത് 1690 കോടിയുടെ വമ്പൻ പദ്ധതികൾ.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.