നിത്യ ജീവിതത്തിൽ ഒഴിവാക്കുവാനാകാത്ത ഔഷധമാണ് കറിവേപ്പ്. കറിവേപ്പിന് നിരവധി ഒൗഷധ ഗുണങ്ങളാണുള്ളത്. മാത്രമല്ല വീടുകളിലെഅണുനാശിനിയായും വേപ്പ് പ്രവർത്തിക്കുന്നു. തലമുടി തഴച്ചുവളരുന്നതിനും ചർമ്മ രോഗങ്ങൾക്കും ഭക്ഷണപദാർത്ഥങ്ങളിലും നമ്മൾ കറിവേപ്പ് ഉപയോഗിക്കുന്നു. ആഹാരത്തിന് രുചിയും മണവും നൽകുന്നത് കറിവേപ്പാണ്. വയറ് സംബന്ധമായ അസുഖങ്ങൾക്കും, നേത്രരോഗങ്ങൾക്കും ഉത്തമ ഒൗഷധമാണ് കറിവേപ്പ്.
ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാൻ വേപ്പിന് കഴിയുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ തടയുകയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വെള്ളിച്ചെണ്ണയിൽ കറിവേപ്പില ചേർത്ത് ചൂടാക്കി തലയിൽ തേക്കുന്നത് മുടിയുടെ വളർച്ചക്ക് നല്ലതാണ്. കറിവേപ്പിലയും മഞ്ഞളും അരച്ച് പുരട്ടിയാൽ പുഴുക്കടി വിട്ടുമാറും. കാൽപ്പാദം വിണ്ടു കീറുന്നത് ഒഴിവാക്കാൻ വേപ്പ് സഹായിക്കുന്നു
നാരകകുടുംബമായ റൂട്ടേസീയിലെ ഒരു ചെറുവൃക്ഷമാണ് കറിവേപ്പ്. ആഹാരത്തിന് രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന കറിവേപ്പില ഈ ചെടിയുടെ ഇലയാണ്. കറിവേപ്പിന്റെ ജന്മദേശം ഏഷ്യയാണ്. ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്' എന്നുപറയുന്നു. ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്.