• ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന്
അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ
ദിവസം. രാജ്യത്ത് ആഘോഷങ്ങളുടെ തുടക്കമായി രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.
• ആലപ്പുഴ കൊമ്മാടിയില്‍ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി. തങ്കരാജ്, ആഗ്നസ്
എന്നിവരാണ് കൊലചെയ്യപ്പെട്ടത്. ഇരട്ടകൊലപാതകം നടത്തിയതിനു ശേഷം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട ഇവരുടെ മകനായ ബാബുവിനെ പൊലീസ് പിടികൂടി.
• ജമ്മു കാശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘ വിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു.
• സിനിമാ നിർമാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
തെരഞ്ഞെടുപ്പിൽ ബി രാകേഷ് പ്രസിഡന്റായും ലിസ്റ്റിൻ സ്റ്റീഫൻ
സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
• തൃശൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രസിദ്ധീകരിച്ച
അന്തിമ വോട്ടർപ്പട്ടികയിൽ കൂട്ടിച്ചേർത്തത് 67,670 വോട്ട്.
• കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ‘ബാലസുരക്ഷിത കേരളം’ എന്ന
മാതൃകാപദ്ധതിയുമായി കേരളം. എട്ട് വകുപ്പുകൾചേർന്നാണ് പദ്ധതി
നടപ്പാക്കുന്നത്.
• ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ നിര്‍ണായക ഉത്തരവുമായി
സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ
പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്‌സൈറ്റില്‍
പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു.
• അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍
ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി.
പ്രത്യേക വിജിലന്‍സ് കോടതിയാണ് റിപ്പോർട്ട് തള്ളിയത്.