കണ്ണൂർ : രാജ്യമെമ്പാടും ഇന്ന് 79-ാം സ്വാതന്ത്ര്യ ദിനം ദേശാഭിമാനത്തിന്റെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. 1947 ആഗസ്റ്റ് 15-ന് നേടിയ സ്വാതന്ത്ര്യം അനവധി സ്വാതന്ത്ര്യസേനാനികളുടെ ത്യാഗഫലമാണ്. ഇന്ന്, അവരുടെ ധീരതയും സമർപ്പണവും അനുസ്മരിക്കുന്ന ദിനമാണ്.
വാനില്‍ ഉയര്‍ന്നു പറക്കുന്ന ദേശീയ പതാകകളും മുഴങ്ങി കേള്‍ക്കുന്ന ദേശ ഭക്തി ഗാനനഗലും ഈ ദിവസത്തിന്റെ വികാരം ഉച്ചസ്ഥായിയില്‍ എത്തിക്കുന്നു.
സ്വാതന്ത്ര്യ ദിനം വെറും ആഘോഷത്തിന് മാത്രമല്ല, രാജ്യത്തിനോടുള്ള ഉത്തരവാദിത്വം തിരിച്ചറിയുന്നതിനും നവീന ഭാരതത്തിന്റെ നിർമ്മാണത്തിൽ ഓരോരുത്തരും പങ്കാളികളാകുന്നതിനും വേണ്ട ദിനമാണെന്ന് പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. മതം, ജാതി, ഭാഷ എന്നീ ഭേദങ്ങൾ മറന്ന് ഒരുമിച്ച് മുന്നേറുമ്പോഴേ ശക്തമായ ഇന്ത്യ സാക്ഷാത്കരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും തുടങ്ങി സംസാരിക്കുന്നതിലും ഭക്ഷണത്തിലും ഉള്ള സ്വാതന്ത്ര്യം ഇന്ന് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വീണ്ടും സ്വാതന്ത്ര്യ ദിനം ചര്‍ച്ച ചെയ്യപ്പെടുകയാണ്. പൊരുതി നേടിയ സ്വതന്ത്രം അതേ രീതിയില്‍ നിലനിര്‍ത്തി പോരുക എന്നതാണ് നമ്മുടെ കടമ എന്നത് കൂടി ഓര്‍മ്മിപ്പിക്കുകയാണ് ഓരോ സ്വാതന്ത്ര്യ ദിനവും.
മലയോരം ന്യൂസ് എല്ലാ പ്രിയ 79-ാം സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു! 🇮🇳