August 15 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
August 15 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 15 ആഗസ്റ്റ് 2025 | #NewsHeadlines

• ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. രാജ്യത്ത് ആഘോഷങ്ങളുടെ തുടക്കമായി രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.

• സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന്  കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

• ആലപ്പു‍ഴ കൊമ്മാടിയില്‍ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി. തങ്കരാജ്, ആഗ്നസ് എന്നിവരാണ് കൊലചെയ്യപ്പെട്ടത്. ഇരട്ടകൊലപാതകം നടത്തിയതിനു ശേഷം  സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട ഇവരുടെ മകനായ ബാബുവിനെ പൊലീസ് പിടികൂടി.

• ജമ്മു കാശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘ വിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു.

• സിനിമാ നിർമാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ബി രാകേഷ് പ്രസിഡന്റായും ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

• തൃശൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപ്പട്ടികയിൽ കൂട്ടിച്ചേർത്തത്‌ 67,670 വോട്ട്‌.

• കുട്ടികൾക്ക്‌ സുരക്ഷിതത്വം ഉറപ്പാക്കാൻ ‘ബാലസുരക്ഷിത കേരളം’ എന്ന മാതൃകാപദ്ധതിയുമായി കേരളം. എട്ട്‌ വകുപ്പുകൾചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

• ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു.

• അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി. പ്രത്യേക വിജിലന്‍സ് കോടതിയാണ് റിപ്പോർട്ട് തള്ളിയത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 15 ആഗസ്റ്റ് 2024 - #NewsHeadlinesToday

• രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും.

• സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

• വയനാട് ദുരന്തബാധിതര്‍ക്ക് വാടക ഇനത്തില്‍ പ്രതിമാസം 6000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും 6000 രൂപ നല്‍കും.

• ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. എസ്ഡിആര്‍എഫും ഈശ്വര്‍ മാല്‍പെ സംഘവും തിരച്ചിലിനായി ഗംഗാവാലി പുഴയില്‍ ഇറങ്ങിയിട്ടുണ്ട്.

• വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ്
ദുരന്തനിവാരണ മാര്‍ഗരേഖ നിര്‍ബന്ധമുള്ളത്.

• ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 270 മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഡിഎൻഎ പരിശോധന‌ക്ക്‌ വിധേയമാക്കിയതിൽനിന്നാണ്‌ ഈ കണക്ക്‌.

• മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ബുധൻ വൈകിട്ട്‌ 6.15 വരെ 160.79 കോടി രൂപ (160, 79,17,342) ലഭിച്ചു.  ബുധനാഴ്ച കേരള നേഴ്സസ് ആൻഡ്‌ മിഡ് വൈവ്സ് കൗൺസിൽ അഞ്ചുകോടി രൂപ നൽകി.

• സാമൂഹിക ശ്രേണികളെ അടിസ്ഥാനമാക്കി ഭിന്നതയുണ്ടാക്കുന്ന പ്രവണതകൾ തള്ളിക്കളയേണ്ടതുണ്ടെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സ്വാതന്ത്ര്യദിനത്തിന്‌ മുന്നോടിയായി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഒളിമ്പിക്‌സ്‌ ജേതാക്കളെ രാഷ്‌ട്രപതി അഭിനന്ദിച്ചു.

• വിനേഷ്‌ ഫോഗട്ടിന്റെയും രാജ്യത്തിന്റെയും പ്രതീക്ഷ അവസാനിച്ചു. പാരിസ്‌ ഒളിമ്പിക്‌സിൽ വനിതാ ഗുസ്‌തിയിലെ സ്വർണപ്പോരിനുമുമ്പ്‌ അയോഗ്യയാക്കിയ നടപടി അന്താരാഷ്‌ട്ര കായിക തർക്കപരിഹാര കോടതി ശരിവച്ചു.

• കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് തയ്യാറാക്കിയ ‘കതിർ’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്ബ് ആന്റ് ഇൻഫർമേഷൻ റെപ്പോസിറ്ററി) സോഫ്റ്റ്‌വേര്‍ ചിങ്ങം ഒന്നിന് പ്രവർത്തനം ആരംഭിക്കും.

എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.. #HappyIndependenceDayWishes

പൊരുതി നേടിയതാണ് സ്വാതന്ത്ര്യം, ആരും വെറുതേ തന്ന് പോയതല്ല... ത്രിവർണ്ണ പാതക, അനേകമാളുകളുടെ ജീവൻമരണ പോരാട്ടത്തിന്റെ നേർ സാക്ഷ്യമാണ്..
ഒരു ദിവസം കൊണ്ട് നേടിയെടുത്തതുമല്ല, പല തലമുറകൾ അനുഭവിച്ച കൊടിയ പീഡകൾക്കൊടുവിൽ നമുക്ക് മുൻപേ പോയവരിൽ ചിലർ അവരുടെ സ്വ ജീവൻ സമർപ്പിച്ച് നേടി തന്നതാണ്.
ഒരു ജനത ഒറ്റകെട്ടായി നിന്ന് പൊരുതി നേടിയ വിജയമാണ്. അങ്ങനെയുള്ള സ്വാതന്ത്ര്യത്തെ നാം അതേ വിലയോടെ കാണേണ്ടതുണ്ട്, അറിയേണ്ടതുണ്ട്, ബഹുമാനിക്കേണ്ടതുണ്ട്, കാത്ത് സൂക്ഷിക്കേണ്ടതുണ്ട്.

ഇത് നമ്മുടെ ആഘോഷമാണ്, അഭിമാനമാണ്, വരൂ നമ്മൾ ഇന്ത്യൻ ജനതയാണ്. നമുക്കിനിയും മുന്നോട്ട് കുതിക്കേണ്ടതുണ്ട്, നമ്മുടെ സ്വാതന്ത്ര്യം നിലനിർത്തേണ്ടതുണ്ട്. ഈ ലോകത്തിന് മാതൃകയാവേണ്ടതുണ്ട്..

അതിനായി ആ സ്വാതന്ത്ര്യം നാം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്.. എല്ലാ ഭാരതീയർക്കും മലയോരം ന്യൂസിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ..

#സ്വാതന്ത്ര്യ_ദിനാശംസകൾ.. | #Happy_Independence Day

നമ്മൾ നേടിയെടുത്തതാണ് സ്വാതന്ത്ര്യം..

എല്ലാ പ്രിയ വായനക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.
Happy Independence Day
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0