ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 10 ആഗസ്റ്റ് 2025 | #NewsHeadlines

• ധര്‍മസ്ഥലയില്‍ പ്രത്യേക അന്വേഷണസംഘം തെരച്ചില്‍ കൂടുതല്‍ വനമേഖലയിലേക്ക് നീട്ടി. സാക്ഷി കൂടുതല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞ കല്ലേരി വനമേഖലയിലാണ് നിലവില്‍ തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

• പട്ടികവർഗ വിഭാഗത്തിന്‍റെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ സംസ്ഥാന  സർക്കാർ മികച്ച രീതിയിൽ കൊണ്ടു പോകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• ഉത്തരകാശിയില്‍ രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക്. 9 സൈനികര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.

• യു ഡി എഫ് എം എൽ എ സജീവ് ജോസഫിന് ഇരട്ട വോട്ട്. കണ്ണൂർ ഉളിക്കൽ പഞ്ചായത്തിലെ വാർഡ്‌ 18 ലും വാർഡ് 14 ലുമാണ് ഇരിക്കൂർ എം എൽ എ സജീവ് ജോസഫിന് വോട്ടുള്ളത്.

• റഷ്യ, ചൈന രാജ്യങ്ങളുമായുള്ള ബന്ധത്തിൽ നിന്ന്‌ ഇന്ത്യയെ അകറ്റാനുള്ള അമേരിക്കയുടെ വർഷങ്ങളായുള്ള ശ്രമത്തെ ഡൊണാൾഡ്‌ ട്രംപ്‌ അപകടത്തിലാക്കിയെന്ന്‌ യുഎസ്‌ പ്രസിഡന്റിന്റെ മുൻ സുരക്ഷാ ഉപദേഷ്ടാവ്‌ ജോൺ ബോൾട്ടൻ.

• രാജ്യത്തെ 334 രാഷ്‌ട്രീയ പാര്‍ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തിലെ ഏഴ്‌ പാർടികളും ഇതിൽ ഉൾപ്പെടും.

• കൊച്ചിയിലെ കനാലുകള്‍ നവീകരിച്ച് നഗരത്തിന്റെ മുഖഛായ മാറ്റാനും നഗരവാസികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കാനും ലഷ്യമിട്ടുള്ള നവീകരണ പദ്ധതിക്ക്‌ തുടക്കമാവുന്നു. ഇതുസംബന്ധിച്ച ബോധവല്‍ക്കരണ പരിപാടിയും വര്‍ക്ക്‌ഷോപ്പും തിങ്കളാഴ്ച വൈകിട്ട് 4.30 ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കും.

• കാണാപ്പാഠം മാത്രം പഠിച്ച് പരീക്ഷ ജയിക്കുന്ന കാലം മാറുന്നു. ഒന്ന്‌ മുതൽ 10വരെ ക്ലാസ്സിലെ ചോദ്യപേപ്പറുകൾ അടിമുടിമാറും. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള​ പരിഷ്​കരണം ഓണപ്പരീക്ഷ മുതൽ നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ തീരുമാനം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0