ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന് അപേക്ഷിക്കാം #smartphone



കണ്ണൂർ: ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം, കാഴ്ച ഇല്ലാത്തവര്‍ക്ക് ഹിയറിംഗ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, എട്ട് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ഫോണ്‍ ലഭിച്ചിട്ടില്ല എന്ന ശിശു വികസന  പദ്ധതി ഓഫീസറില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നീ രേഖകള്‍സഹിതം ഓഗസ്റ്റ് 31 ന് വൈകീട്ട് അഞ്ച് മണിക്കകം അതത് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കണം. 

പഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരം സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകരില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സമൂഹ്യനീതി ഓഫീസറുടെ 0497 2997811, 8281999015 നമ്പറുകളില്‍ ബന്ധപ്പെടാം. 


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0