ഇറാന്‍- ഇസ്രയേല്‍ സംഘർഷം; പ്രവാസികളുടെ സഹായത്തിനായി ഹെൽപ്പ് ഡെസ്ക് തുറക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം #Thiruvananthapuram


 തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ മുൻനിർത്തി കേരള സർക്കാർ അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരം നോർക്ക ആണ് ഹെൽപ്പ് ഡെസ്കിന് രൂപം നൽകിയത്. മലയാളികൾക്ക് വേണ്ട സഹായവും നിർദ്ദേശവും നൽകലാണ് ലക്ഷ്യം.

സഹായം ആവശ്യമുളള മലയാളികൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻററിലെ ഹെൽപ്പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) എന്നിവയിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കണം.

നിലവിൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ ആക്രമണം തൊടുത്തുവച്ചിരിക്കുന്നത്. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളിൽ ആക്രമണം നടത്തിയിട്ടുണ്ട്.

 Iran-Israel conflict; Kerala comes to the aid of expatriates

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0