ജയ്പൂർ : രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. പൈലറ്റിൻ്റെ മൃതദേഹം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൂറത്ത്ഗഡ് എയർബേസിൽ നിന്നാണ് വിമാനം പറന്നുയർന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചുരു ജില്ലയിലെ ബനോദ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. ദിവസേനയുള്ള പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.