തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക ഈ മാസം 20ന് ശേഷം പ്രസിദ്ധീകരിക്കും.തദ്ദേശ വാര്‍ഡുകളുടെ പുനര്‍വിഭജന ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍ പട്ടിക ക്രമീകരണം പൂര്‍ത്തിയായി.
പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള ക്രമീകരണമാണ് ഇനി നടത്തേണ്ടത്. തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
കരട് പ്രസിദ്ധീകരിക്കുന്ന അന്ന് മുതല്‍ 15 ദിവസം പരാതികളും ആക്ഷേപങ്ങളും അറിയിക്കാം. വോട്ടര്‍മാരെ ചേര്‍ക്കാനും മരിച്ചവര്‍, താമസം മാറിയവര്‍ എന്നിവരെ ഒഴിവാക്കാനും അവസരമുണ്ട്.