• കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെ
കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തുന്ന
അഖിലേന്ത്യ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂർണമാകും. ചൊവ്വ രാത്രി 12 മുതൽ
ബുധൻ രാത്രി 12വരെ 24 മണിക്കൂറാണ് പണിമുടക്ക്.
• നിപ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി ചികിത്സയിൽ തുടരുന്ന
സാഹചര്യത്തിൽ നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്. നിപ വ്യാപനത്തിൽ
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
• കസാക്കിസ്ഥാനിലെ ഷിംകെന്റിൽ നടക്കുന്ന 16-ാമത് ഏഷ്യൻ ഷൂട്ടിങ്
ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് മനു
ഭാക്കർ നയിക്കും. 35 അംഗ ഇന്ത്യൻ ടീമിൽ രണ്ട് വ്യക്തിഗത ഇനങ്ങളിൽ ഇടം നേടിയ
ഏക ഷൂട്ടർ മനു ഭാക്കർ ആണ്.
• കിഴക്കൻ ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപര്‍വ്വതം
പൊട്ടിത്തെറിച്ചു. ആകാശത്ത് ഏതാണ്ട് 18 കിലോമീറ്ററോളം ദൂരത്തിലാണ് 1,584
മീറ്റർ ഉയരമുള്ള അഗ്നിപര്‍വ്വതത്തില്‍ നിന്നുമുള്ള ചാരം തെറിച്ചതെന്ന്
റിപ്പോര്‍ട്ടുകൾ പറയുന്നു.
• ആദ്യകാല മലയാള ചലച്ചിത്ര, നാടക നടിയും പിന്നണി ഗായികയും ഡബ്ബിങ്
ആർട്ടിസ്റ്റുമായ സ്റ്റാച്യു ഉപ്പളം റോഡ് മാളികപ്പുരയ്ക്കൽ സി എസ് രാധാദേവി അന്തരിച്ചു.
• വലിയ ബിസിനസ് നിക്ഷേപങ്ങളോ വസ്‌തുക്കളോ ഇല്ലാതെ തന്നെ ഇന്ത്യക്കാർക്കും
ഗോൾഡൻ വിസ നേടാന്‍ കഴിയുന്ന പദ്ധതിയുമായി യുഎഇ. കൂടുതലും നോമിനേഷന്റെ
അടിസ്ഥാനത്തിലുള്ളതാണ് പുതിയ ഗോൾഡൻ വിസ.
• ബിവറേജസ് കോര്‍പറേഷന്റെ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ശേഖരിക്കാൻ ക്ലീൻ കേരള
കമ്പനിയുമായി ധാരണയായി. പൈലറ്റ് പദ്ധതിയെന്ന നിലയ്ക്ക് ആദ്യം തിരുവനന്തപുരം
കോര്‍പറേഷനിലും കണ്ണൂരിലെ പഞ്ചായത്ത് മേഖലയിലുമാണ് നടപ്പാക്കുന്നത്.