ബസിൽ ട്രെയിനിടിച്ച് അപകടം; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം #ACCIDENT
By
News Desk
on
ജൂലൈ 08, 2025
ചെന്നെെ: തമിഴ്നാട് കടലൂരിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. പത്തിലേറെ പേർക്ക് പരിക്കുണ്ട്. കടലൂരിലെ സെമ്മങ്കുപ്പത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
റെയിൽവേ ട്രാക്ക് കടക്കാനുള്ള വാഹനത്തിന്റെ ശ്രമത്തിനിടെ ട്രെയിൻ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യമായി എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.