കണ്ണൂർ :ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി കമലാക്ഷി (60) മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ പ്രഭാത ഭക്ഷണമായ ദോശ തൊണ്ടയിൽ കുടുങ്ങിയാണ് അപകടം. ഭക്ഷണം കഴിക്കു ന്നതിനിടെ ശ്വാസം മുട്ടലും അസ്വസ്ഥതയും കണ്ട് ഉടൻ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ അശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.