പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 27 ഏപ്രിൽ 2025 | #NewsHeadlines

• പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഉറി അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നു. ഝലം നദിയിലെ ജലനിരപ്പ് ഉയർന്നു. പാകിസ്ഥാനിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

• പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ച് ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഔദ്യോഗികമായ അറിയിപ്പ് മന്ത്രാലയം പുറത്തിറക്കി.

• ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകർ പിടിയിൽ. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ആണ് ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചിയിൽ പിടിയിലായത്.

• ഇറാന്‍ തുറമുഖത്ത് ശനിയാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 500ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.

• പ്രശസ്ത ചരിത്രകാരൻ ഡോ എംജിഎസ് നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു.

• വ്യവസായ വകുപ്പ്‌ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ താൽപ്പര്യപത്രം ഒപ്പുവച്ച 4410 കോടി രൂപയുടെ 13 പദ്ധതികൾക്ക്‌ മെയിൽ തുടക്കമാകും. ഇതുവഴി 9700 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

• പഹൽഗാം ഭീകരാക്രമണത്തിന്‌ പിന്നാലെ ജമ്മു-കശ്‌മീരിലെ ഇന്ത്യാ– പാക് നിയന്ത്രണരേഖയിൽ സംഘർഷഭീതി. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പോസ്റ്റുകളിൽനിന്ന് പ്രകോപനമില്ലാതെ വെടിയുതിർത്തതോടെ ഇന്ത്യ തിരിച്ചടിച്ചു.

• കേരള ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി, സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ രണ്ടാംനിര ടീമിനോട്‌ തോറ്റ്‌ ദാവീദ്‌ കറ്റാലയുടെ സംഘം മടങ്ങി. 2-1ന്റെ ജയത്തോടെ ബഗാൻ സെമിയിലേക്ക്‌ മുന്നേറി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0