ഇറാനിലെ തുറമുഖത്ത് വൻ സ്ഫോടനം; 14 മരണവും 750 പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.#latestupdates#iranblast

 


ഇറാനിലെ ബന്ദർ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. 750 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ ഇറാൻ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാസവസ്തുക്കൾ നിറച്ച ഒരു കണ്ടെയ്നറാണ് സ്ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇറാനും അമേരിക്കയും തമ്മിൽ ഒമാനിൽ നടന്ന മൂന്നാം ഘട്ട ആണവ ചർച്ചകൾക്കിടെയാണ് സംഭവം.

സ്ഫോടനത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. ദുരന്തത്തിന്റെ 23 കിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകൾക്കും ഓഫീസുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചു. തീ ഇതുവരെ അണച്ചിട്ടില്ല. അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെഷ്മെർഗ, സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രിയോട് നിർദ്ദേശിച്ചു.

സ്ഫോടനത്തെത്തുടർന്ന് തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായും ഇറാൻ സർക്കാർ അറിയിച്ചു. സ്ഫോടനത്തിൽ തുറമുഖ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ നശിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0