പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 19 ഏപ്രിൽ 2025 | #NewsHeadlines

• ദില്ലിയിൽ കെട്ടിടം തകർന്ന് വീണ് അപകടത്തിൽ നാല് മരണം. ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേരാണ് മരിച്ചതെന്നാണ് വിവരം. 14 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.

• ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.

• കോന്നി ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലുവയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഇളകി നിൽക്കുകയായിരുന്ന തൂണിൽ പിടിച്ച് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തൂണ് കുഞ്ഞിന്റെ ദേഹത്തേയ്ക്ക് വീണത്.

• ലഹരി ഉപയോഗത്തിനെതിരെ സേ നോ ടു ഡ്രഗ്സ് ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. മയക്കുമരുന്ന് ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളും മരണങ്ങളുമൊക്കെ സംബന്ധിച്ച വാര്‍ത്തകള്‍ കേരളത്തില്‍ കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്സ് എത്തുന്നത്.

• ചൂരല്‍മല‑മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിൻ്റെ അപ്പീല്‍.സുപ്രീം കോടതിയിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0