പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 21 ഏപ്രിൽ 2025 | #NewsHeadlines


• കോതമംഗലത്ത് ഗ്യാലറി തകര്‍ന്നുവീണ് അപകടം. അടിവാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീഴുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

• കർണാടക മുൻ ഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയാ ഓം പ്രകാശിനെയാണ് ബെംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

• ഈ അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

• കണ്ടൽ നശീകരണം തടയാനും കാടുകളുടെ സംരക്ഷണത്തിനുമായി സംസ്ഥാനത്ത് 200 ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ കൂടി സംരക്ഷിത വനമാക്കുന്നതായി സംസ്ഥാന സർക്കാർ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0