• ക്രിസ്‌തുവിന്റെ പീഢാനുഭവ സ്‌മരണപുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കും. പള്ളികളിൽ പ്രത്യേക പ്രാർഥനകളുണ്ടാകും.
• കേരളത്തിൻറെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ
കമ്മീഷനിങ് മെയ് രണ്ടിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം
രാജ്യത്തിന് സമർപ്പിക്കും.
• കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ
പാടില്ലെന്നും രാഷ്ട്രപതിയെ നിയന്ത്രിക്കാനും സമയപരിധി നിശ്ചയിക്കാനും
ജുഡീഷ്യറിക്ക് അധികാരമില്ലെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ.
• കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
• ലഹരി ഉപയോഗിച്ച് സിനിമ സെറ്റിൽ ശൈല്യമുണ്ടാക്കിയ നടൻ ഷൈൻ ടോം
ചാക്കോയെന്ന് വെളിപ്പെടുത്തി നടി വിന്‍സി അലോഷ്യസ്. ഫിലിം ചേമ്പറിന് നടി
പരാതി നൽകി.
• ഓസ്ട്രേലിയൻ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും
കുടുംബത്തെയും ചുട്ടു കൊന്ന കേസിലെ പ്രതിയെ ജയിൽ മോചിതനാക്കി ഒഡിഷ സർക്കാർ. 25 വർഷമായി ജയിലിലായിരുന്ന മഹേന്ദ്ര ഹെംബ്രാമിനെയാണ്
വിട്ടയച്ചത്.
• ഐപിഎൽ 2025-ൽ മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം. സൺറൈസേഴ്‌സ് ഹൈദരാബാദിനെ 4
വിക്കറ്റിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ മറികടന്നാണ്
മുംബൈയുടെ ജയം.